ഖ​മീ​സ് മു​ശൈ​ത്ത് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ന്ത്യ സെ​ല​ബ്രേ​റ്റ്സ്’ പ​രി​പാ​ടി മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.എം.സി.സി 'ഇന്ത്യ സെലബ്രേറ്റ്സ്' ആഘോഷങ്ങൾക്ക് തുടക്കം

അ​ബ​ഹ: അ​സീ​ർ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഒ​രു​മ​യു​ടെ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്റെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ന്ത്യ സെ​ല​ബ്രേ​റ്റ്സ്' പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഖ​മീ​സ് മു​ശൈ​ത്ത് മു​നീ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സൗ​ഹൃ​ദ സം​ഗ​മം കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​തി​ഭ പു​ര​സ്കാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് നേ​ടി​യ കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി സ​ൻ​ജീ​ബി​ന് ബൈ​ക്കി​ന്റെ താ​ക്കോ​ൽ​ദാ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ മൂ​ന്നി​യൂ​ർ നി​ർ​വ​ഹി​ച്ചു. ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, ഉ​മ​ർ ചെ​ന്നാ​രി​യി​ൽ, മ​ജീ​ദ് കൂ​ട്ടി​ല​ങ്ങാ​ടി, സി. ​അ​ലി പൊ​ന്നാ​നി, ഷം​സു താ​ജ്, കാ​സിം മ​ട്ട​ന്നൂ​ർ, ഷ​ഫീ​ഖ് കൊ​യി​ലാ​ണ്ടി, സ്വാ​ദി​ഖ് ഫൈ​സി, മു​സ്ത​ഫ മാ​ളി​ക്കു​ന്ന്, നി​സാ​ർ കോ​ഴി​ക്കോ​ട്, സി​ദ്ദീ​ഖ് വാ​ദി​യാ​ൻ, നൗ​ഷാ​ദ് ഫൈ​സി വ​യ​നാ​ട്, മു​ജീ​ബ് ചു​ങ്ക​ത്ത​റ, ശ​രീ​ഫ് മോ​ങ്ങം, മ​ഹ​റൂ​ഫ് കോ​ഴി​ക്കോ​ട്, നാ​സി​ക് അ​ഹ​മ്മ​ദ്, മു​ത്ത​ലി​ബ് കാ​സ​ർ​കോ​ട്, മൊ​യ്തു​ട്ടി എ​ട​യൂ​ർ, സ​ത്താ​ർ ഒ​ലി​പ്പു​ഴ, ഗ​ഫൂ​ർ പു​ലാ​മ​ന്തോ​ൾ, റ​സാ​ഖ് വ​ളാ​ഞ്ചേ​രി, ശം​സു ഫി​ഫ എ​ന്നി​വ​ർ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ബൂ​ബ​ക്ക​ർ ചേ​ലേ​മ്പ്ര, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, ന​ജീ​ബ് തു​വ്വൂ​ർ, ഖാ​ലി​ദി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഫ​സീ​ല കു​റ്റി​ച്ച​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ് വ​യ​നാ​ട് സ്വാ​ഗ​ത​വും സ​ലീം പ​ന്താ​ര​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ​ക്കു​ള്ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പരിപാടികൾ.

Tags:    
News Summary - KMCC 'India Celebrates' celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.