കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഇഷ്ഖേ സൗദി’ പരിപാടിയുടെ സമാപനച്ചടങ്ങ്
ഹാഇൽ: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി 'ഇഷ്ഖേ സൗദി' ശീർഷകത്തിൽ സംഘടിപ്പിച്ച ഒരുമാസം നീണ്ട വിവിധ പരിപാടികൾ പൂർത്തിയായി. സമാപനത്തോടനുബന്ധിച്ച് നടത്തിയ ഗ്രാൻഡ് ഫിനാലെ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അൽഹബീബ് മെഡിക്കൽ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, ചിത്രരചന, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങളും മൈലാഞ്ചി ഫെസ്റ്റ് അടക്കമുള്ള പരിപാടികളും ആകർഷകമായി. സൗദി ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധിപേർ പങ്കാളികളായി.
ഹാഇലിലെ വ്യാപാര, സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ പാണക്കാട് ഹൈദരലി തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് നൽകി ആദരിച്ചു. നിരവധി സ്വദേശി പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. സാംസ്കാരിക സമ്മേളനം സ്വാഗതസംഘം ചെയർമാൻ മുനീർ തൊഴക്കാവ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ബഷീർ മാള അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മട്ടന്നൂർ, കുഞ്ഞേതു ബഗ, മുജീബ് ഉപ്പട, ഫസലുദ്ദീൻ ഇരവിപുരം, അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, നൗഷാദ് ഓമശ്ശേരി, ബാപ്പു എസ്റ്റേറ്റ്മുക്ക്, റഫീഖ് അഞ്ചരക്കണ്ടി, കരീം തുവ്വൂർ, സക്കരിയ്യ ആലഞ്ചേരി, സക്കരിയ്യ കാവുംപടി, സക്കരിയ്യ പള്ളിപ്പുറം, സിറാജുദ്ദീൻ, അസ്കർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഹുസൈൻ വടുതല സ്വാഗതവും ഹബീബ് മദിരശ്ശേരി നന്ദിയും പറഞ്ഞു. പ്രമുഖ ഗായകരായ കണ്ണൂർ ഷെരീഫും ബാനുവും നയിച്ച 'ഇശൽ നൈറ്റ്' സംഗീത പരിപാടി ഗ്രാന്റ് ഫിനാലേക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.