അക്രബിയ്യ കെ.എം.സി.സി ഭാരവാഹികളായ സലീം കുമ്പിടി, മൊയ്തീൻ ദേലമ്പാടി, റാഷിദ് തിരൂർ എന്നിവർ
അൽ ഖോബാർ: അക്രബിയ ഏരിയ കെ.എം.സി.സി ജനറൽ ബോഡി അൽഖോബാർ വെൽക്കം റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ പുള്ളാട്ട് അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ മെംബർഷിപ് വിതരണം ആലിക്കുട്ടി ഒളവട്ടൂരിന് കൈമാറി പ്രവിശ്യ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ കൂലേരി, ഖാളി മുഹമ്മദ്, സിറാജ് ആലുവ, നജീബ് ചീക്കിലോട്, ഫൈസൽ കൊടുമ, ആസിഫ് കൊണ്ടോട്ടി, ജുനൈദ് കാസർകോട് എന്നിവർ സംസാരിച്ചു. അൻവർ ഷാഫി വളാഞ്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. മൊയ്ദുണ്ണി പൊന്നാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സലീം കുമ്പിടി (പ്രസി.), മുസ്തഫ മലയിൽ അമ്മിണിക്കാട്, നസീർ മൊറയൂർ, അമീർ പരുതൂർ (വൈസ് പ്രസി.), മൂസ അസ്അദി തൃക്കരിപ്പൂർ (ജന. സെക്ര.), മൊയ്ദീൻ ദേലംബാടി (ഓർഗ. സെക്ര.), സകരിയ കണ്ണൂർ, സക്കരിയ്യ കോഴിക്കോട്, നവാസ് പത്തനംതിട്ട, ഫാസിർ കുറ്റ്യാടി, ഇർഷാദ് എ.ആർ നഗർ (സെക്രട്ടറിമാർ), റാഷിദ് തിരൂർ (ട്രഷറർ), അബ്ദുൽ സലാം താനൂർ (ഉപദേശക സമിതി ചെയർമാർ), മുഹമ്മദ് അമീൻ ഈരാറ്റുപേട്ട (വെൽഫെയർ വിങ് കോഓഡിനേറ്റർ), ആലിക്കുട്ടി ഒളവട്ടൂർ, ഖാളി മുഹമ്മദ്, നാസർ ചാലിയം, മുനീർ നന്തി, ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി വളാഞ്ചേരി, ആസിഫ് കൊണ്ടോട്ടി, ഗഫൂർ വയനാട്, ഇസ്മായിൽ തളിപ്പറമ്പ്, നൗഫൽ കണ്ണൂർ, യാസീൻ എടപ്പാൾ (ഉപദേശക സിമിതി അംഗങ്ങൾ).
എൻജിനീയർ സി. ഹാഷിം, മരക്കാർ കുട്ടി ഹാജി അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ബഷീർ ബാഖവി പറമ്പിൽ പീടിക നേതൃത്വം നൽകി. നാസർ ചാലിയം സ്വാഗതവും മൊയ്ദീൻ ദേലംപാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.