പ്രവാസം മതിയാക്കി മടങ്ങുന്ന നിഷാദ് കൊപ്പറമ്പിലിന് ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല
ഉപഹാരം അബ്ദുറഹ്മാൻ കല്ലായി കൈമാറുന്നു
ജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി നിഷാദ് കൊപ്പറമ്പിലിന് ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അദ്ദേഹത്തിന് ഉപഹാരം നൽകി. അബൂബക്കർ അരിമ്പ്ര, ഉബൈദ് തങ്ങൾ, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, അനസ് അരിമ്പ്രശ്ശേരി, ഉമ്മർ അരിപ്പാമ്പ്ര എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.