നജ്റാൻ: കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി എസ്.ഐ.ആർ-തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം നടത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി മികച്ച വിജയം നേടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് നേതാക്കൾ വിശദീകരിച്ചു. എസ്.ഐ.ആറിലെ അലംഭാവവും വോട്ടുചോരിയും ബീഹാർ തെരഞ്ഞെടുപ്പിൽ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ആർ വളരെ ഗൗരവത്തിൽ എടുക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സാമൂഹിക സുരക്ഷ പദ്ധതിയുടെ അവലോകന ചർച്ചക്ക് സുരക്ഷ പദ്ധതിയുടെ സെൻട്രൽ കമ്മിറ്റി കോഓഡിനേറ്ററായ ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി നേതൃത്വം നൽകി. വിവിധ ഏരിയ കമ്മിറ്റികളുടെ സുരക്ഷ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുകയും ഏരിയാ കോഓഡിനേറ്റർമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
എസ്.ഐ.ആർ വിശദീകരണവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനവും അബ്ദു ജബാർ പനങ്ങാങ്ങര, ഖലീലുറഹ്മാൻ ചെറുതുരുത്തി എന്നിവർ നടത്തി. സലീം ഉപ്പള അധ്യക്ഷതവഹിച്ചു. ബഷീർ കരിങ്കല്ലത്താണി സ്വാഗതവും നസീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. സുബൈർ തങ്ങൾ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.