അബ്ദുൽ ലത്തീഫ് എടയൂർ (പ്രസി), ഷൗക്കത്ത് അടിവാരം (ജന. സെക്ര), ഫൈസൽ ചെറുവണ്ണൂർ (ട്രഷ)

കെ.എം.സി.സി അബ്ദുല്ല ഫുആദ് ഏരിയ ഭാരവാഹികൾ

ദമ്മാം: അബ്ദുല്ല ഫുആദ്, മദീനത്തുൽ ഉമ്മാൽ കെ.എം.സി.സി ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വഹീദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്‌മാൻ കാര്യാട് ഉദ്ഘാടനം ചെയ്തു. വി.എ. മജീദ് ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷൗക്കത്ത് അടിവാരം പ്രവർത്തക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മാമു നിസാർ, അബ്ദുറഹ്‌മാൻ അറക്കൽ, അസ്‌ലം കൊളക്കാടൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വി.എ. മജീദ് ചുങ്കത്തറ (ഉപദേശക സമിതി ചെയർമാൻ), അബ്ദുൽ ലത്തീഫ് എടയൂർ (പ്രസി), വഹീദ് റഹ്‌മാൻ, സാബ്രീ കോട്ടയം, യൂസുഫ് കൊല്ലം, അഷ്‌റഫ്‌ താമരശ്ശേരി (വൈ. പ്രസി), ഷൗക്കത്ത് അടിവാരം (ജന. സെക്ര), നസീം ചങ്ങരംകുളം (ഓർഗ. സെക്ര), സുബൈർ കീഴ്പറമ്പ്, ഖമറുദ്ദീൻ കോട്ടക്കൽ, ഏറിയാസ് പെരുമണ്ണ, ജാബിർ നെരോത്ത് (സെക്ര), ഫൈസൽ ചെറുവണ്ണൂർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ ബഷീർ ബാഖവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജാബിർ നെരോത്ത് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.