കെ.കെ. സ്വദഖത്തുല്ല മൗലവി അനുസ്മരണ പരിപാടി കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അലി അക്ബർ വഹബി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവും ഇസ്ലാമിക പണ്ഡിതനുമായിരുന്ന കെ.കെ. സ്വദഖത്തുല്ല മൗലവിയുടെയും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡന്റായിരുന്ന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെയും അനുസ്മരണ പരിപാടി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ.സി.എസ്) ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ചു.
സംസ്ഥാന ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം അലി അക്ബർ വഹബി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് ജിദ്ദ കമ്മിറ്റി പ്രസിഡൻറ് കെ.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.കെ. സ്വദഖത്തുല്ല മൗലവിയെ അനുസ്മരിച്ചുകൊണ്ട് മാപ്പിള കവിയും ഐ.കെ.എസ്.എസ് സറ്റേറ്റ് ചെയർമാനും കൂടിയായ എം.എച്ച്. വെള്ളുവെങ്ങാടും മാപ്പിളപ്പാട്ടു ഗായകൻ അജ്സൽ അമീർ ലക്ഷദ്വീപും ഒരുമിച്ച് കഥാപ്രസംഗം അവതരിപ്പിച്ചു.
ജിദ്ദ ഇസ്ലാമിക് സെൻറർ ചെയർമാൻ ഉബൈദ് തങ്ങൾ മേലാറ്റൂർ, ഐ.സി.എഫ് ജിദ്ദ സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡൻറ് മുഹ്സിൻ സഖാഫി അഞ്ചച്ചവിടി, ഡോ. അഷ്റഫ്, ഐ.സി.എസ് ജിദ്ദ കമ്മിറ്റി രക്ഷാധികാരി അബ്ദുറഹ്മാൻ മൗലവി മുതീരി, ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.കെ. ഉമർ, ജി.എം ഫുർഖാനി പാന മാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എസ് ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി. അൻവർ വണ്ടൂർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ശരീഫ് പൂലാടൻ നന്ദിയും പറഞ്ഞു. നജ്മുദ്ദീൻ വെട്ടിക്കാട്ടിരി, സൈഫുദ്ദീൻ ചെറുകോട്, സി.ടി.പി. ഉമർ, അബൂബക്കർ വഹബി തുവ്വക്കാട് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.