സൗദി ഭരണാധികാരി സൽമാൻ രാജാവ്
ജിദ്ദ: ഉന്നത സ്ഥാനത്തുള്ള മൂന്ന് ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽനിന്ന് പിരിച്ചുവിട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. പ്രതിരോധ സഹമന്ത്രി സ്ഥാനത്തുനിന്ന് തലാൽ ബിൻ അബ്ദുല്ല ബിൻ തുർക്കി അൽ ഒതൈബിയെ മാറ്റി. ജനറൽ കോർപറേഷൻ ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻജിനീയർ മുഹമ്മദ് ബിൻ ഹമദ് അൽമാദിയെയും മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ഡോ. ഗസ്സാൻ ബിൻ അബ്ദുൾറഹ്മാൻ അൽ-ശാബിലിനെയും ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.