????? ????? ????? ??????????? ???? ?????????????

കിങ്​ സൽമാൻ സെൻറർ പ്രവർത്തനം വ്യാപിപ്പിക്കുന്നു; ഇന്ന്​ നിർണായകയോഗം

റിയാദ്​: യമനിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശക്​തിപ്പെടുത്താനും കിങ്​ സൽമാൻ സ​െൻറർ ​േഫാർ റിലീഫ്​ ആൻഡ്​ ഹ്യൂമാനിറ്റേറിയൻ എയ്​്ഡ്​ തീരുമാനം. ഇതി​​െൻറ ആലോചനകൾക്കായി ഇന്ന്​ പ്രത്യേകയോഗം ചേരുമെന്ന്​ സ​െൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ അൽ റാബിയ അറിയിച്ചു. യോഗത്തിൽ നിരവധി വകുപ്പുകളിലെ മന്ത്രിമാർ പ​െങ്കടുക്കും.

ഇൗ മേഖലയിലെ വിദഗ്​ധർ, സ്​ഥാപനങ്ങൾ, അക്കാദമിക്​ രംഗത്തുള്ളവർ എന്നിവരും എത്തും. ‘ദുരിതാശ്വാസ പ്രവർത്തനത്തി​​െൻറ വെല്ലുവിളികളും സാധ്യതയും’ , ‘യമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരസ്​പര സഹകരണത്തിനുള്ള പ്രാധാന്യം’ എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കുമെന്ന്​ സ​െൻറർ ഫോർ പ്ലാനിങ്​ ആൻഡ്​ ഡെവലപ്​മ​െൻറ്​ അസി. ജനറൽ സൂപ്പർവൈസർ ഡോ. അഖീൽ അൽ ഗാംദി പറഞ്ഞു. യമനിലെ ചില മേഖലകളിൽ സഹായം എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടിനുള്ള പരിഹാരം ഇന്നത്തെ ചർച്ചകളിൽ ഉരുത്തിരിയും എന്നാണ്​ കരുതപ്പെടുന്നത്​. യമനിൽ പ്രവർത്തിക്കുന്ന മറ്റു രാജ്യാന്തര സന്നദ്ധ സംഘങ്ങളും കിങ്​ സൽമാൻ സ​െൻററും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങളും ആരായുമെന്ന്​ ഡോ. അഖീൽ അൽ ഗാംദി കൂട്ടിച്ചേർത്തു.

Tags:    
News Summary - king salman centre charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.