മസ്കത്ത്: ഖരീഫ് സീസണിന് മുന്നോടിയായി ഫ്ലൈനാസ് സൗദി അറേബ്യയിൽനിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചു. സലാല വിമാനത്താവളത്തെ സൗദിയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഫ്ലൈനാസിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർപോർട്സാണ് പ്രഖ്യാപിച്ചത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ഫ്ലൈനാസ്
ആരംഭിച്ചത്. ഒമാൻ എയർപോർട്സുമായും ട്രാൻസോമുമായും സഹകരിച്ചാണ് സർവിസ് നടപ്പാക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സലാലയിലേക്ക് ആകെ ആഴ്ചയിൽ 16 വിമാന സർവിസുകളാണ് നടപടിപ്രകാരം ഉണ്ടാകുക.
ഏറെ ജനപ്രിയമായ ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്ക് യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഒമാനിൽ വരാനിരിക്കുന്ന ശരത്കാല ടൂറിസം സീസണിനെ പിന്തുണക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമാണ് പുതിയ സീസണൽ സർവിസിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.