കേളി റിയാദ് ബദീഅ ഏരിയ സമ്മേളനം രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്യുന്നു,
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ സമ്മേളനം റിയാദിലെ വി.എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. സംഘാടക സമിതി ആക്ടിങ് ചെയർമാൻ ഷാജഹാൻ, ഏരിയ പ്രസിഡന്റ് അലി കാക്കഞ്ചേരിയെ താൽക്കാലിക അധ്യക്ഷനായി ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഫെഡറൽ സംവിധങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അർഹമായ അവകാശങ്ങൾ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേളി ബദീഅ ഏരിയയുടെ ഭാരവാഹികളായ കിഷോർ ഇ. നിസാം (സെക്ര), വി. സരസൻ (പ്രസി), പ്രസാദ് വഞ്ചിപ്പുര (ട്രഷ)
മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതർക്ക് സഹായം അനുവദിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ വായ്പ എഴുതിത്തള്ളാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ല. മുമ്പ് പ്രളയ സമയത്തും വിദേശ സഹായങ്ങൾ സ്വീകരിക്കുന്നത്തിൽ കേരളത്തിന് പ്രത്യേക നിയമം കേന്ദ്രം കൊണ്ട് വരികയും പിന്നീട് തങ്ങൾക്ക് താൽപര്യം ഉള്ള സംസ്ഥാനങ്ങൾക്ക് അനുവാദം നൽകുകയും ചെയ്തത് നാം കണ്ടതാണ്. കേരളം നിരന്തരം നേരിടുന്ന ഈ അവഗണന ഹൈക്കോടതിക്ക് വരെ ബോദ്ധ്യപ്പെട്ടു എന്നത് തെല്ല് ആശ്വാസം നൽകുന്നതാണ്. കോടതിയുടെ ഭാഗത്തുനിന്നും തുടർന്ന് ശക്തമായ ഇടപെടൽ വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി കിഷോർ ഇ. നിസാം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജോയന്റ് ട്രഷറർ ജാർനെറ്റ് നെൽസൺ വരവുചെലവ് കണക്കും കേന്ദ്ര വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കിഷോർ ഇ. നിസാം, ജാർനെറ്റ് നെൽസൺ, സുരേഷ് കണ്ണപുരം, സീബാ കൂവോട് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മിഖ്ദാദ്, ധർമരാജ്, നിസാം പത്തനംതിട്ട, സന്തോഷ് കുമാർ, ഷമീർ കുന്നത്ത്, സജീവ് കാരത്തൊടി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കിഷോർ ഇ. നിസാം (സെക്രട്ടറി), വി. സരസൻ (പ്രസി.), പ്രസാദ് വഞ്ചിപ്പുര (ട്രഷ.), ഷാജി നെട്ടൂളി, ധർമരാജ് (ജോ. സെക്ര.), ജയൻ ആറ്റിങ്ങൽ, എൻ.പി. മുരളി (വൈ. പ്രസി.), നിയാസ് നാസർ (ജോ. ട്രഷ.), ഷമീർ കുന്നത്ത്, ഷറഫുദ്ദീൻ മൂച്ചിക്കൽ, രതീഷ് രമണൻ, കെ.വി അലി, ജയകുമാർ, മുസ്തഫ, എ. വിജയൻ, നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, ജയൻ ആറ്റിങ്ങൽ, ഷാജഹാൻ പൂക്കുഞ്ഞ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത് പ്രഖ്യാപിച്ചു. കെ.വി. അലി, പ്രസാദ് വഞ്ചിപ്പുര, അബ്ദുസ്സലാം, റഫീഖ് പാലത്ത്, കിഷോർ ഇ. നിസാം, ജർണറ്റ് നെൽസൺ, പി.കെ. ഷാജി, നിസാം പത്തനംതിട്ട, പുമൽ കുമാർ, ജയൻ ആറ്റിങ്ങൽ, അൻവർ സാദത്ത്, രജിഷ നിസാം, ഷാജി നെട്ടൂളി, ഫൈസൽ നിലമ്പൂർ, ഷാജഹാൻ, സരസൻ, ഷമീർ കുന്നത്ത്, രതീഷ് രമണൻ, ധർമരാജ്, എ. വിജയൻ, നിസാം പത്തനംതിട്ട, ഷാജഹാൻ എന്നിവരടങ്ങിയ സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
ഷറഫു മൂച്ചിക്കൽ, നിയാസ് നാസർ എന്നിവർ വളന്റിയർമാരായി പ്രവർത്തിച്ചു. കെ.പി.എം. സാദിഖ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ഗീ വർഗീസ് ഇടിച്ചാണ്ടി, സെബിൻ ഇഖ്ബാൽ, ജോസഫ് ഷാജി, സുനിൽ കുമാർ, രാമകൃഷ്ണൻ, മധു പട്ടാമ്പി, പ്രദീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഷാജി നെട്ടൂളി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗഫൂർ ആനമങ്ങാട് കേന്ദ്ര സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സെക്രട്ടറി കിഷോർ ഇ. നിസാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.