കേളി മലസ് ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മലസ് ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏരിയയുടെ അഞ്ചാമത് സമ്മേളനമാണ് നടക്കുന്നത്.
ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംഘാടകസമിതി കൺവീനർ മുകുന്ദൻ അധ്യക്ഷത വഹിച്ചു. മലസ് ഏരിയ അംഗങ്ങളിൽനിന്ന് എൻട്രികൾ ക്ഷണിച്ച് നടത്തിയ മത്സരത്തിൽനിന്ന് ജരീർ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സനീഷ് ഡിസൈൻ ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. ചടങ്ങിൽ കേന്ദ്ര ട്രഷറർ സെബിൻ ഇക്ബാൽ, മലസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര തുടങ്ങിയവർ പങ്കെടുത്തു.
ഏരിയ സമ്മേളനം ഈ മാസം 17ന് ജയപ്രകാശ് നഗറിൽ നടക്കും. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ, ചലച്ചിത്രോത്സവം, വിവിധ കലാപരിപാടികൾ എന്നിവയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.