കേളി കലാ സാംസ്കാരികവേദി 12ാം കേന്ദ്ര സമ്മേളന ലോഗോ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് ലോഗോ പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് രജീഷ് പിണറായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ടരപ്പതിറ്റാണ്ട് പിന്നിടുന്ന കേളിയുടെ സംഘടനാ ചരിത്രം ഉദ്ഘാടന പ്രസംഗത്തിൽ കെ.പി.എം. സാദിഖ് അനുസ്മരിച്ചു. ആദ്യ മൂന്ന് വർഷങ്ങളിൽ വാർഷിക സമ്മേളനങ്ങളായും, നാല് മുതൽ 10 വരെ ദ്വൈവാർഷിക സമ്മേളനങ്ങളായുമാണ് കേളി പ്രവർത്തിച്ചിരുന്നത്. 11ാം സമ്മേളനം മുതൽ മൂന്ന് വർഷത്തിലൊരിക്കലാണ് കേന്ദ്ര സമ്മേളനങ്ങൾ സംഘടിപ്പിച്ചു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.11ാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ‘ഒരു ലക്ഷം പൊതിച്ചോറ്’ പദ്ധതി ലക്ഷ്യം പൂർത്തീകരിച്ച് വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസികൾക്കും നാട്ടുകാർക്കും ഒരുപോലെ താങ്ങാവുന്ന രണ്ടാമത്തെ വലിയ പദ്ധതിയായ അംഗങ്ങൾക്കുള്ള ഭവന നിർമാണ സഹായ പദ്ധതിയുടെ ഗുണഭോക്താക്കളെ ഈ സമ്മേളന നഗരിയിൽ വെച്ച് പ്രഖ്യാപിക്കും.
12ാം കേന്ദ്രസമ്മേളന ലോഗോക്ക് വേണ്ടി നടത്തിയ മത്സരത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. റിയാദിലെ മലസ് മേഖലയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സനീഷ് തയാറാക്കിയ ലോഗോയാണ് ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 12, 13 തീയതികളിലായാണ് 12ാം കേന്ദ്ര സമ്മേളനം നടക്കുക. ലോഗോ പ്രകാശന ചടങ്ങിൽ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി ജോ.സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജോ. കൺവീനർ നൗഫൽ സിദ്ദീഖ് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ ധനുവച്ചപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.