കരുളായിഫെസ്​റ്റ്​: ഫുട്ബോളിൽ കൊട്ടാരക്കാട് ജേതാക്കൾ 

ജിദ്ദ: കലാ കായിക പരിപാടികളോടെ  ‘കരുളായിഫെസ്​റ്റ്​ 2017’ സംഘടിപ്പിച്ചു. ജിദ്ദക്കു പുറമെ തായിഫ്, മക്ക, യാമ്പു, റിയാദ് എന്നിവിടങ്ങളിൽ നിന്നടക്കം നൂറുക്കണക്കിലാളുകൾ ഫെസ്​റ്റിൽ  പ​െങ്കടുത്തു.  എട്ടു ടീമുകൾ അണിനിരന്ന വീറും വാശിയും നിറഞ്ഞ ഫുട്​ബാൾ മേള വെൽഡൺ കൊട്ടാരക്കാട് ജേതാക്കളായി. കേപ്പീസ് പഞ്ചായത്തുപടിയെയാണ്​ തോൽപിച്ചത്​. 

മെൻ ഓഫ് ദി ടൂർണ്ണമെന്റായി റഹ്മത്ത് എം, മുൻഫർ എന്നിവരെ തിരഞ്ഞെടുത്തു. അവർക്ക് കെ പി കെരീം, മലപ്പുറവൻ അബ്ദുൽ കെരീം എന്നിവർ ട്രോഫികൾ നൽകി. വിജയികൾക്കുള്ള കേപീസ് ട്രോഫി പ്രസിഡൻറ്​ സി പി മുഹമ്മദ് കുട്ടിയും, റണ്ണർഅപ്പിനുള്ള ട്രോഫി നാസർ കരുളായിയും സമ്മാനിച്ചു.
2016 ലെ മാറ്റിവെച്ച ഫൈനൽ മത്സരവും ഇതൊന്നിച്ചു നടന്നു. വൈ എഫ് സി വലമ്പുറത്തെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച അളഗപ്പ കരിന്താർ 2016 ലെ കിരീടം സ്വന്തമാക്കി. കുടുംബിനികൾക്കായി നടത്തിയ പായസ മൽസരത്തിൽ മുസാഇറ അമീർ, റഹീമ അബൂബക്കർ, സഫീജ കരീം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സുഷിബ സലിം, ശരീഫ ഹുസൈൻ, മുസാഇറ അമീർ, സിമി അബ്ബാസ്, റഹീമ അബു എന്നിവർ കുട്ടികളുടെ ഗെയിംസ് നിയന്ത്രിച്ചു. മുനീർ ഇരുമ്പുഴി, അബ്​ദുല്ല മുണ്ടോടൻ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 
നറുക്കെടുപ്പിലൂടെ വിജയികളായ മെഗാ ബമ്പർ സമ്മാന ജേതാക്കൾക്കുള്ള സമ്മാന വിതരണവും ഫെസ്​റ്റ്​ വേദിയിൽ  തന്നെ നിർവ്വഹിച്ചു. ജിദ്ദയിലേയും റിയാദിലേയും പ്രമുഖ ഗായകൻമാരും, ഗായികമാരും അണിനിരന്ന സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി. ഓർഗ.സെക്രട്ടറി അബൂബക്കർ പറമ്പൻ സ്വാഗതം പറഞ്ഞു. ജന. സെക്രട്ടറി നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രസിഡൻറ്​ സി.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
 

Tags:    
News Summary - karulayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.