ജിദ്ദയിലെ കരുളായി പ്രവാസിസംഘം പതിമൂന്നാം വാർഷികം ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കരുളായി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘം (കെ.പി.എസ്) 13ാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി നേരത്തെ ത്വാഇഫ്, ബനൂസഅദ് എന്നിവിടങ്ങളിലേക്ക് വിജ്ഞാന, വിനോദ യാത്ര, സെവൻസ് ഫുട്ബാൾ ടൂർണമെന്റ് എന്നിവ നടത്തിയിരുന്നു. ജിദ്ദ റോയൽ ശാലിയാത്ത് അൽ അജ് വാദ് വില്ലയിൽ നടന്ന സമാപന സമ്മേളനം നിയോ ജിദ്ദ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. കെ.പി.എസ് രക്ഷാധികാരി നാസർ കരുളായി അധ്യക്ഷത വഹിച്ചു. അമീർ ചുള്ളിയൻ സംസാരിച്ചു. പി.കെ. അബ്റാർ സ്വാഗതവും റഫീഖ് കരുളായി നന്ദിയും പറഞ്ഞു. 2023-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
തുടർന്ന് വിവിധ കല, കായിക മത്സരങ്ങൾ, കിഡ്സ് ഫെസ്റ്റ്, സംഗീത വിരുന്ന് തുടങ്ങിയവ അരങ്ങേറി. മിഠായി പെറുക്കൽ ഒന്നാംസ്ഥാനം അയാഷ്, രണ്ടാംസ്ഥാനം ഷെല്ല, ലെമൺ സ്പൂൺ റേസ് (കുട്ടികൾ) ഒന്നാം സ്ഥാനം അയാസ്, ലെമൺ സ്പൂൺ റേസ് (സ്ത്രീകൾ) ഒന്നാംസ്ഥാനം സൈറാബാനു, രണ്ടാംസ്ഥാനം സുമയ്യ. ചാക്കിൽ ഓട്ടം ഒന്നാംസ്ഥാനം റഫീഖ് കരുളായി. കസേരകളി (പുരുഷന്മാർ) ഒന്നാംസ്ഥാനം അജീഷ്, സ്ത്രീകൾ ഒന്നാംസ്ഥാനം ലുലു അജീഷ്, കസേരകളി (കുട്ടികൾ) ഒന്നാംസ്ഥാനം സമ, രണ്ടാംസ്ഥാനം നെഷ അബ്ബാസ്, ഷൂട്ടൗട്ടിൽ ഒന്നാംസ്ഥാനം സുഹൈൽ, രണ്ടാം സ്ഥാനങ്ങൾ സമദ്, ജംഷീദ് എന്നിവരും കരസ്ഥമാക്കി. വാശിയേറിയ വടംവലി മത്സരത്തിൽ മൂത്തേടം ജേതാക്കളായി.
ഡോ. മിർസാന, ഫർസാന, സാബിൽ, മുർഷിദ്, യൂസുഫ്, സിറാസ് എന്നിവർ ഗാനം ആലപിച്ചു. ഷിറാസ് കൂടക്കര അവതരിപ്പിച്ച മിമിക്രി ശ്രദ്ധേയമായി. പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
കരുളായി പ്രവാസി സംഘത്തോടൊപ്പം പ്രവർത്തിച്ച സീനിയർ സിറ്റിസൺ അമീർ ചുള്ളിയനെയും സംഘടന സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും പതിറ്റാണ്ടു കാലത്തിലധികം സംഘടനയെ കെട്ടുറപ്പോടെ നയിക്കുകയും ചെയ്ത നാസർ കരുളായിയെയും ഉപഹാരം നൽകി ആദരിച്ചു. സഫറലി മൂത്തേടത്ത്, നാസർ കട്ടക്കാടൻ, ഷിറാസ്, റഫീഖ് കരുളായി, പി.കെ. അബ്റാർ, മുർഷിദ് പുള്ളിയിൽ, എൻ.കെ. അബ്ബാസ്, സൗഫൽ, അനസ് പുള്ളിൽ, മോയിൻകുട്ടി, റിയാസ് കൂടക്കര, സാബിൽ, താജാ റിയാസ്, അമീർ ചുള്ളിയൻ, മുൻഫർ, അജീഷ്, സുഹൈൽ, സമീർ പുള്ളിയിൽ, ഹംസ കിളിയമണ്ണിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.