പ്രവാസം മതിയാക്കി മടങ്ങുന്ന കക്കുമ്മൽ ഉമ്മറിന് ജിദ്ദ ശാറ ഹിറാ മലയാളി സൗഹൃദ കൂട്ടായ്മ ഉപഹാരം ഇസ്മായിൽ തങ്ങൾ കൈമാറുന്നു
Posted On
date_range Updated On
date_range കക്കുമ്മൽ ഉമ്മറിന് മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ്
ജിദ്ദ: 28 വർഷത്തെ സൗദി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കക്കുമ്മൽ ഉമ്മറിന് ജിദ്ദ ശാറ ഹിറാ മലയാളി സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി.
ഇസ്മായിൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹസീബ് പൂങ്ങാടൻ അധ്യക്ഷത വഹിച്ചു. തന്റെ പ്രവാസകാല അനുഭവങ്ങളും ജീവിതവും പരിപാടിയിൽ കക്കുമ്മൽ ഉമ്മർ പങ്കുവെച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ഇസ്മായിൽ തങ്ങൾ കൈമാറി. നൗഷാദ്, സലാഹു ഷാഹീം, താഹിർ, നിഷാദ്, ഫൈസൽ ഇമാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഷാദ് പാണ്ടിക്കാട് സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.