മെൽബണിലെ ജോയ്ആലുക്കാസ് ഷോറൂം ബോളിവുഡ് താരവും ബ്രാൻഡ് അംബാസഡറുമായ കാജോൾ ദേവ്ഗൺ ഉദ്ഘാടനം ചെയ്യുന്നു. ലേബർ എം.പി. ലീ ടർലാമിസ്, മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ അനീഷ് രാജൻ, ഫെഡറൽ മെമ്പർ കസാന്ദ്ര ഫെർണാണ്ടോ, കൗൺസിലർ ജിം മെമെറ്റി, ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ഇൻറർനാഷനൽ ഓപ്പറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ സമീപം
മെൽബൺ: ആഗോള സ്വർണവ്യാപാര രംഗത്തെ പ്രമുഖരായ ജോയ്ആലുക്കാസ് തങ്ങളുടെ വളർച്ചായാത്രയിൽ ചരിത്രപരമായ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഷോറൂം മെൽബണിൽ ആരംഭിച്ചതോടെ, ലോകത്തെ 12ാമത്തെ രാജ്യത്തേക്ക് തങ്ങളുടെ സാന്നിധ്യം ഔദ്യോഗികമായി വ്യാപിപ്പിച്ചിരിക്കുകയാണ്.
ബോളിവുഡ് താരം കാജോൾ ദേവ്ഗൺ ഷോറൂമിെൻറ ഉദ്ഘാടനം നിർവഹിച്ചു. ലേബർ എം.പി ലീ ടർലാമിസ്, മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ അനീഷ് രാജൻ, ഫെഡറൽ മെമ്പർ കസാന്ദ്ര ഫെർണാണ്ടോ, കൗൺസിലർ ജിം മെമെറ്റി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവരും ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.
ഓസ്ട്രേലിയയിലേക്കുള്ള ഈ പ്രവേശനം കേവലമൊരു ഭൗമശാസ്ത്രപരമായ നാഴികക്കല്ലല്ല, മറിച്ച് ലോകവിപണിയിലെ ബ്രാൻഡിെൻറ വ്യക്തമായ ലക്ഷ്യപ്രഖ്യാപനം കൂടിയാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും യു.എസ്.എ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി്യ ഇതര രാജ്യങ്ങളിലുമായി നാല് പതിറ്റാണ്ടോളമായി പടുത്തുയർത്തിയ വിശ്വാസത്തിെൻറയും ഗുണമേന്മയുടെയും പാരമ്പര്യം ഇനി ഓസ്ട്രേലിയൻ മണ്ണിലും പ്രതിഫലിക്കുമെന്ന് മാനേജ്മെൻറ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യാ പസഫിക് മേഖലയിലെ സാംസ്കാരിക വൈവിധ്യങ്ങളുടെ കേന്ദ്രമായ മെൽബൺ നഗരത്തെ തന്നെ ആദ്യ കേന്ദ്രമായി തിരഞ്ഞെടുത്തത് ഏറെ ദീർഘവീക്ഷണത്തോടെയാണ്. ലോകമെമ്പാടുമുള്ള ജോയ്ആലുക്കാസിെൻറ വിശ്വസ്തരായ ദക്ഷിണേഷ്യൻ പ്രവാസികൾ ധാരാളമായി താമസിക്കുന്ന നഗരമാണിത്. ഈ പുതിയ ചുവടുവെപ്പിലൂടെ പതിറ്റാണ്ടുകളായുള്ള ആ ബന്ധം അവരുടെ വാതിൽപ്പടിയിലേക്ക് എത്തിക്കുകയാണ് ജോയ് ആലുക്കാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.