റോയൽ കമീഷൻ സി.ഇ.ഒ പദവിയിൽനിന്ന് വിരമിച്ച എൻജി. അദ്നാൻ ബിൻ ആയിഷ് അൽഅലൂനി

ജുബൈൽ യാംബു റോയൽ കമീഷന്​ പുതിയ സി.ഇ.ഒ

യാംബു: സൗദി അറേബ്യയുടെ രണ്ടു​ വ്യവസായ നഗരങ്ങളുടെ ഭരണം നിർവഹിക്കുന്ന ജുബൈൽ യാംബു റോയൽ കമീഷന്​ പുതിയ ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസറെ നിയമിച്ചു.

നിലവിലെ സി.ഇ.ഒ എൻജി. അദ്നാൻ ബിൻ ആയിഷ് അൽഅലൂനി വിരമിച്ച ഒഴിവിലാണ്​ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശിയെ പുതിയ സി.ഇ.ഒ ആയി ചെയർമാൻ എൻജി. അബ്​ദുല്ല ബിൻ ഇബ്രാഹിം അൽസദാൻ നിയമിച്ചത്​. റോയൽ കമീഷ​നിലെ വിവിധ പദവികളിലായി നാലു പതിറ്റാണ്ട് സേവനം പൂർത്തിയാക്കിയ ശേഷമാണ് എൻജി. അദ്‌നാൻ ബിൻ ആയിഷ് അൽഅലൂനി ഒൗദ്യോഗിക ജീവിതത്തിൽനിന്ന്​ വിരമിക്കുന്നത്​. ജുബൈൽ, യാംബു നഗരങ്ങളിലെ ബഹുമുഖ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതിൽ നിർണായക പങ്കാണ്​ അദ്നാൻ ബിൻ ആയിഷ് അൽഅലൂനി വഹിച്ചത്​.

രാജ്യത്തി​െൻറ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിലും നഗരവികസനത്തിനും തദ്ദേശീയരുടെ പുരോഗതിക്കും ഇദ്ദേഹത്തി‍െൻറ സേവന പ്രവർത്തനങ്ങൾ ഏറെ ഗുണംചെയ്തതായി റോയൽ കമീഷൻ നേതൃത്വം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.