ജുബൈൽ കേരള പാരൻറ് ഫോറം സി.ബി.എസ്.ഇ ഉന്നത വിജയികളെ ആദരിച്ചപ്പോൾ
ജുബൈൽ: ഇന്ത്യൻ സ്കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ കേരള പാരൻറ്സ് ഫോറം (കെ.പി.എഫ്) 2025-26 വർഷത്തെ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആയിഷ നജാ അജ്മൽ സാബുവിെൻറ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. സഫയർ മുഹമ്മദ്, മുൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ജൗഷീദ്, പി.വി. അബ്ദുൽ റഊഫ്, നിസ്സാം യാക്കൂബ് അലി, സുബൈർ നടുത്തൊടി മണ്ണിൽ എന്നിവർ സംസാരിച്ചു.
ഫാത്തിമ സഫയർ, ആമിന റഊഫ് എന്നിവർ അവതാരകരായും ആയിഷ സഫയർ സാങ്കേതിക സഹായിയായും പ്രവർത്തിച്ചു. നാജിറ ഷംസുദ്ദീൻ, ആശ ബൈജു, നജുമുന്നിസ റിയാസ്, സുമയ്യ അജീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. 12ാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അയാൻ യൂസുഫ് കോൽനാട്, ഹരിനി ശിവശങ്കർ, ജൈനിൽ ധർമ്മേന്ദ്രകുമാർ, സായിറാം രാജ്കുമാർ, ഹരിഹരൻ പ്രഭൂ, നേഹാ നിസാർ, പ്രജ്ഞാ പൂജാരി, ഹെത് ഭവിൻകുമാർ പട്ടേൽ, ബിലാൽ യൂസഫ് അബ്ദുല്ല, മുഹമ്മദ് സനിൻ, മുഹമ്മദ് അൻഫാസ്, വൈഷ്ണവ് സുനിൽ, അബ്നാൻ മുഹമ്മദ്, ഫർഹീൻ ഷെരീഫ്, ജെസ്റ്റിൻ ആൻ ബിജു, ആമിന ഫാസില, സാറാ സുരേഷ്, ദേവേന്ദു മോഹൻദാസ് എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.
10ാം ക്ലാസിൽ നിന്ന് ഉന്നത വിജയം നേടിയ മഹ്വിഷ് തസ്നീൻ, റിദ മറിയം, ഗായത്രി ദീപക്, ഫൈസ അൻസാരി, മാസിൻ മുഹമ്മദ്, ബുട്ടി അരുൺ കാർത്തികേയ, സ്തുതി സഞ്ജീവ്ഭായ് മഖ്വാന, കരംചെട്ടി പ്രണയ്, അക്ഷയ് ബിമൽ, റോഷൻ ഷാനവാസ്, ശ്രീഹാൻ സുരേഷ, ജസ നസീമ അമീൻ, ആവണി അനീഷ്, അഫ്ര അഷറഫ്, ഫിസ ഫാറ്റിൻ, എലിസബത്ത് ബോബി പോൾ, ആഗിൻ ലിജു, അവന്തിക ഷൈൻ, പി.എസ്. ഐഷ അയന, ഹിലാൽ മലുക് മുഹമ്മദ്, സിദ്ധാർത്ഥ് അനിൽ, ഫാദി റഹ്മാൻ കറുത്തോമ്മാട്ടിൽ, ഫാത്തിമ സഫയർ, ആയിഷ മറിയം പള്ളിയാളി, റീം റിയാസ്, റിയ റഹ്മാൻ, ഫിദ ഫാത്തിമ, ആൻ മേരി പാറയിൽ എന്നിവരും ഉപഹാരങ്ങൾ സ്വീകരിച്ചു.
അജീബ്, ബൈജു അഞ്ചൽ, എൻ.പി. റിയാസ്, രാജേഷ്, മുജീബ് കോഡൂർ, ഷാനവാസ്, ജയൻ തച്ചമ്പാറ, ഉമേഷ് കളരിക്കൽ, സൈഫുദ്ദീൻ, ആഷിക്, നൗഷാദ് തിരുവനന്തപുരം, സാറ ബായ് സൈഫുദ്ധീൻ, കബീർ സലഫി, മുഫീദ് കൂരിയാടാൻ, ശിഹാബ് കായംകുളം, ശിഹാബ് മങ്ങാടൻ, സന്തോഷ്, അബ്ദേൽ കരീം ഖാസിമി, സലിം ആലപ്പുഴ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. മുൻ സ്കൂൾ ചെയർമാൻ പി.കെ. നൗഷാദ് സ്വാഗതവും ഷംസുദ്ദീൻ പള്ളിയാളി ചടങ്ങിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.