കേരളത്തി​െൻറ പരിശീലകനാവാൻ മോഹം ^ജോപോൾ അഞ്ചേരി 

യാമ്പു: ഇന്ത്യൻ താരങ്ങൾക്ക്  മികച്ച  ഭൗതിക സൗകര്യങ്ങൾ ഒരുക്കി  പ്രോത്സാഹനം നൽകിയാലേ മുൻ നിരയിലെത്താൻ കഴിയൂവെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി. യഥാർഥത്തിൽ ഇന്ത്യൻ ഫുട്ബാൾ തളർച്ച നേരിടുകയാണ്. സ്‌കൂൾ തലം മുതൽ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആസൂത്രണത്തോടെയുള്ള  പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
 യാമ്പു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഫൈനൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ ജോപോൾ  ‘ഗൾഫ് മാധ്യമ’ ത്തോട് സംസാരിക്കുകയായിരുന്നു. മികവുള്ള കളിക്കാർക്ക് പരിശീലനം നൽകാൻ നല്ല ആസൂത്രണവും സംവിധാനവും ഒരുക്കണം. നിലവാരമുള്ള ടൂർണമ​െൻറുകൾ നടത്തി പുതുതലമുറക്ക് ആവേശത്തോടെ  കളിക്കാൻ അവസരം ഉണ്ടാക്കണം. ഫുട്ബാളിന് മികവുണ്ടാക്കാൻ അണ്ടർ  20  വിഭാഗത്തിലെ മത്സരങ്ങൾ കാര്യക്ഷമമാക്കണം. 
നാഷനൽ ഗെയിംസിനോടനുബന്ധിച്ച് കേരളത്തിലെ പല  കളിക്കളങ്ങളും മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. ഇവയെല്ലാം കായിക മേഖലയുടെ പുരോഗതിക്കായി പരിപാലിക്കണം.   
കേരളം തിരിച്ചു വിളിച്ചാൽ ഫുട്ബാൾ അക്കാദമിയുടെ പരിശീലകനായി താൻ വരുമെന്ന് ഇപ്പോൾ കൊൽക്കത്തയിലെ മോഹൻ ബഗാൻ ഫുട്ബാൾ അക്കാദമിയുടെ മുഖ്യപരിശീലകനായ തൃശൂർകാരൻ ജോപോൾ അഞ്ചേരി പറഞ്ഞു. 
        ഇന്ത്യക്ക്   മികച്ച സംഭാവനകൾ നൽകിയ കേരളത്തി​െൻറ ഫുട്ബാൾ മേഖലയെ  പുനരുജ്ജീവിപ്പിക്കൽ അനിവാര്യമാണ്. 
നല്ല ടൂർണമ​െൻറുകൾ നടത്തി പുതുതലമുറക്ക് കളിക്കാൻ അവസരം നൽകുക മാത്രമാണ് പരി ഹാരം. ഇന്ത്യൻ ഫുട്ബാൾ ടീമിൽ മലയാളി സാന്നിധ്യം കുറഞ്ഞുവരികയാണ്. 
മികച്ച കായിക താരങ്ങളെ കണ്ടെത്താൻ കഠിനപരിശ്രമങ്ങൾ വേണം. കായിക മികവുള്ള കുട്ടികൾ നമ്മുടെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. അവരെ കണ്ടെത്തി നല്ല പ്രോത്സാഹനം നൽകണം.

Tags:    
News Summary - jpol-anjery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.