യാംബു മലബാർ എഫ്.സിയും കെൻസ് ഇന്റർനാഷനൽ സ്‌കൂളും സംയുക്തമായി ആരംഭിച്ച സോക്കർ അക്കാദമി ഉദ്‌ഘാടനം

യാംബുവിൽ വിദ്യാർഥികൾക്കായി സംയുക്ത സോക്കർ അക്കാദമി

യാംബു: യാംബുവിലെ പ്രമുഖ ക്ലബായ മലബാർ എഫ്.സി യും യാംബു കെൻസ് ഇന്റർനാഷനൽ സ്‌കൂളും സംയുക്തമായി ഹൈസ്‌കൂൾതലം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി 'സോക്കർ അക്കാദമി'ക്ക് തുടക്കംകുറിച്ചു.

വളർന്നുവരുന്ന കുട്ടികൾക്ക് കായിക വിനോദ ഇനങ്ങളിൽ വിദഗ്‌ധരായ പരിശീലകരെ ഉപയോഗപ്പെടുത്തി ആവശ്യമായ പരിശീലനം നൽകുകയാണ് ലക്ഷ്യം. റദ് വ സ്റ്റേഡിയത്തിൽ റദ് വ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഇംറാൻ ഖാൻ ഉദ്‌ഘാടനം നിർവഹിച്ചു.

കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദലി, ചെയർമാൻ ഷാക്കിർ, ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, ശങ്കർ ഇളങ്കൂർ (ഒ.ഐ.സി.സി), നാസർ നടുവിൽ (കെ.എം.സി.സി), സിബിൾ ഡേവിഡ് (നവോദയ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഫർഹാൻ മോങ്ങം, ഷമീർ ഹസ്സൻ, അബ്ദുറഹീം കണ്ണൂർ, ശബീബ് വണ്ടൂർ, ഹനീഫ കൊളക്കാടൻ, റസാഖ്, അർഷദ്, സലിം, ഷബീർ അരിപ്ര, യാസർ കൊന്നോല (മലബാർ എഫ്.സി കമ്മിറ്റി സാരഥികൾ), അബ്ദുൽ ഹമീദ് ആറാട്കോ, മുസ്തഫ മൊറയൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, അസ്‌കർ വണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Joint Soccer Academy for students in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.