ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ അർധവാർഷിക പൊതുയോഗം സംഘടിപ്പിച്ചപ്പോൾ
ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) അർദ്ധ വാർഷിക പൊതുയോഗവും കലാസന്ധ്യയും നടന്നു. ‘നന്മയ്ക്കായി കൈകോർക്കാം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി തിരുവിതാംകൂറിെൻറ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. പൊതുയോഗത്തിൽ ജെ.ടി.എ പ്രസിഡൻറ് നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഓയൂർ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് മാജാസാഹിബ് സംഘടനയുടെ വിഷനും മിഷനും യോഗത്തിൽ വിശദീകരിച്ചു. ഇർഷാദ്, ശ്രീജിത്ത്, കെ.പി. നജ്ബുദ്ധീൻ, രാജലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷെഫിൻ ഷാ, നവാസ് ബീമാപ്പള്ളി, ഡോ. ഷിബു തിരുവനന്തപുരം, വാസുദേവൻ വെള്ളേടത്ത്, ആതിര കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു.
പൊതുയോഗത്തിനുശേഷം കലാസന്ധ്യ അരങ്ങേറി. മെൻറലിസ്റ്റ് അഫ്സൽ നാറാണത്ത് അവതരിപ്പിച്ച ‘മനസിെൻറ ബോസ് നിങ്ങളാണോ’ എന്ന മൈൻഡ് റീഡിങ് പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ജെ.ടി.എ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയ ഗാനാലാപനങ്ങളും കുട്ടികളുടെ ആകർഷകമായ നൃത്തനൃത്യങ്ങളും അരങ്ങേറി. കൾച്ചറൽ കൺവീനർ ശിഹാബ് താമരക്കുളം, ജോയിൻറ് കൺവീനർ ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
അയ്യൂബ് ഖാൻ പന്തളം, ആഷിർ കൊല്ലം, നവാസ് ചിറ്റാർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപള്ളി, നജിബുദ്ദീൻ, അൽ അമീൻ പന്തളം, ഷാനവാസ് കോന്നി, റജികുമാർ, ഡെൻസൺ, വിൻസെൻറ്, നിസാർ കരുനാഗപ്പള്ളി, സിത്താര നൗഷാദ്, അന്നാമ്മ വർഗീസ്, ആശ അബി, പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.