ജിദ്ദ: തിരുവിതാംകൂർ പ്രദേശത്തിന്റെ ഭാഗമായിരുന്ന സ്ഥലങ്ങളായ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരുടെ ജിദ്ദ പ്രവാസി കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) അംഗത്വ കാമ്പയിൻ ആരംഭിച്ചു. ജെ.ടി.എയിലെ അംഗങ്ങളുടെ കല, സാഹിത്യ, സാംസ്കാരിക സർഗവാസനകളെ പരിപോഷിപ്പിക്കുക, അവ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളിൽ സംഘടന വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയിൽ അംഗത്വം ആഗ്രഹിക്കുന്നവർ ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട് (055 505 6835), ഓർഗനൈസിങ് സെക്രട്ടറി റഷീദ് ഓയൂർ (0562816604) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.