ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: ജൂൺ അഞ്ചിലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് ദിനാചരണം സംഘടിപ്പിച്ചു. യു.എം. ഹുസൈൻ മലപ്പുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക, ഭൂമിയെ സംരക്ഷിക്കുക’ എന്ന ലോക പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് ജില്ല കമ്മിറ്റി പരിസ്ഥിതി ദിനാശംസകൾ നേർന്നു.
ഭൂമിയെ സംരക്ഷിക്കുന്നത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും, ഭാവി തലമുറക്ക് ശുദ്ധവും സുരക്ഷിതവുമായ പരിസ്ഥിതി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ് ഓർമിപ്പിച്ചു. മുൻപ് രാജീവ് ഗാന്ധി സദ്ഭാവനാ ദിനത്തിൽ ഷറഫിയ സ്റ്റോൺ പാർക്കിൽ ജില്ലാ കമ്മിറ്റി നടീൽ പൂർത്തിയാക്കിയ മരത്തിൽ വെള്ളമൊഴിച്ച് പരിസ്ഥിതി ദിനാചരണത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കമാൽ കളപ്പാടൻ പങ്കെടുത്തവർക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹവും സജീവ പങ്കാളികളാകണമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.
പ്രകൃതി സംരക്ഷണത്തിെൻറയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിെൻറയും പ്രാധാന്യം പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയിൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. ഫൈസൽ മക്കരപ്പറമ്പ്, മുജീബ് കാളികാവ്, അനസ് നീലാഞ്ചേരി, ഉസ്മാൻ മേലാറ്റൂർ, ഷംസുദ്ദീൻ വേങ്ങൂർ, നവാബ് വേങ്ങൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.