ജിദ്ദ: ജിദ്ദ കെ.എം.സി.സി വേങ്ങര മണ്ഡലം സംഘടിപ്പിച്ച ത്രിതല തെരഞ്ഞെടുപ്പ് കാമ്പയിൻ സമാപിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് ഇ.വി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഉപാധ്യക്ഷൻ അഷ്റഫ് മുല്ലപ്പള്ളി പ്രമേയ ഭാഷണം നടത്തി.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ്പ്രസിഡന്റ് എ.കെ. ബാവ വേങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, അഷ്റഫ് താഴെക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ.മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ജാഫർ അത്താണിക്കൽ , നൗഫൽ ഉള്ളാടൻ, പി.സൈതലവി, ശിഹാബ് പുളിക്കൽ, മുസ്തഫ കോഴിശ്ശേരി, വനിത കെ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി.ഷമീല മൂസ, നെസീഹ ടീച്ചർ എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി നാസർ മമ്പുറം സ്വാഗതവും ട്രഷറർ നൗഷാദ് അലി പറപ്പൂർ നന്ദിയും പറഞ്ഞു. സമദ് പോലക്കൽ, സലാഹു വാളക്കുട, യൂനുസ് വേങ്ങര, അലി ഹാജി പറപ്പൂർ, ലത്വീഫ് കൊന്നോല , പി.ശിഹാബ്, ഇ.കെ മുജഫർ, ആബിദ് വേങ്ങര, നാസർ കാരാടൻ, നജ്മുദ്ദീൻ വേങ്ങര, ജലീൽ അടിവാരം, മുസ്തഫ ഊരകം, ടി.ടി അൻവർ, അബ്ദുല്ല, ഹമീദ് ചോലക്കുണ്ട്, ലത്വീഫ് അരീക്കൻ , ഇബ്രാഹീം മുക്കിൽ,അഷ്റഫ് ചുക്കൻ,ഫഹദ് കോഴിസ്സൻ , റാഫി ഒലിയിൽ, നജീബ് പറപ്പൂർ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി പാട്ടുകൂട്ടം ഒരുക്കിയ സംഗീത വിരുന്ന് സമാപന സംഗമത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.