ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന മുഖാമുഖം പരിപാടിയിൽ അഹമ്മദ് അനസ് മൗലവി സംസാരിക്കുന്നു
ജിദ്ദ: 'തൗഹീദാണ് പ്രധാനം, സുന്നത്താണ് നിധാനം' എന്ന തലക്കെട്ടിൽ നവംബർ 16ന് കോഴിക്കോട് നടക്കാനിരിക്കുന്ന കേരള ജംഇയ്യത്തുൽ ഉലമ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ (കെ.ജെ.യു) നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണാർഥം ജിദ്ദ ഇന്ത്യൻ ഇസ് ലാഹീ സെന്റർ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ് ലാഹീ സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ വാഖ്മിയും ഇസ് ലാഹീ പണ്ഡിതനുമായ അഹമ്മദ് അനസ് മൗലവി വിഷയാവതരണം നടത്തി. കേരള മുസ് ലിംകളുടെ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച കേരള മുസ് ലിം ഐക്യസംഘത്തിന്റെ നേതൃത്വത്തിൽ 1924ൽ രൂപംകൊണ്ട കേരള ജംഇയ്യത്തുൽ ഉലമ അഹ് ലുസ്സുന്നത്തി വൽ ജമാഅയാണ് (കെ.ജെ.യു) മലയാളക്കരയിലെ ആദ്യത്തെ പണ്ഡിതസംഘടനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സദസ്യരുടെ ചോദ്യങ്ങൾക്ക് അനസ് മൗലവി മറുപടി നൽകി. ഷിഹാബ് സലഫി മുഖാമുഖപരിപാടിയുടെ മോഡറേറ്ററായിരുന്നു. അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഇസ്സുദ്ധീൻ സ്വലാഹി സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.