ആ​വേ​ശ​മാ​യി ജെ.​ഡി.​സി.​സി ‘മ​ഹ​ബ്ബ 2.0’ ഫാ​മി​ലി മീ​റ്റ്; ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ടീം ​റെ​ഡി​ന്

ജി​ദ്ദ: അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ ദ​അ​വ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ (ജെ.​ഡി.​സി.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ദി​മ​രീ​ഖി​ലെ അ​ൽ​ഖി​മ്മ ഇ​സ്തി​റാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച 'മ​ഹ​ബ്ബ 2.0' ഫാ​മി​ലി മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി.

ഖു​ർ​ആ​ൻ പാ​രാ​യ​ണം, ത​ജ്‌​വീ​ദ്, ഇ​സ്‌​ലാ​മി​ക ഗാ​നം, നി​മി​ഷ പ്ര​സം​ഗം തു​ട​ങ്ങി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളും ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, ക​ബ​ഡി, സോ​ളോ റ​ണ്ണി​ങ്, റി​ലേ തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും മീ​റ്റി​ന് മി​ഴി​വേ​കി. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജെ.​ഡി.​സി.​സി വ​നി​താ​വി​ങ്ങി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്ത ജെ.​ഡി.​സി.​സി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​ട​ങ്ങു​ന്ന​വ​രെ ഗ്രീ​ൻ, റെ​ഡ്, ബ്ളൂ, ​വൈ​റ്റ് എ​ന്നി​ങ്ങ​നെ നാ​ല് ടീ​മു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും സ്വ​ന്തം ടീ​മു​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ക​ളി​ക്കാ​ർ പൊ​രു​തി​യ​തോ​ടെ മീ​റ്റ് ആ​വേ​ശ​ഭ​രി​ത​മാ​യി. മ​ത്സ​ര​ങ്ങ​ളി​ൽ 25 പോ​യി​ൻ​റു​ക​ൾ നേ​ടി​യ റെ​ഡ് ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഡോ. ​റി​യാ​സ് മാ​ഹി മാ​നേ​ജ​രും റ​മീ​സ് ശ്രീ​ക​ണ്‌​ഠാ​പു​രം ക്യാ​പ്റ്റ​നു​മാ​യ ടീം ​റെ​ഡ് ക്രി​ക്ക​റ്റ്, സോ​ളോ റ​ണ്ണി​ങ്, റി​ലേ എ​ന്നി​വ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ക​ബ​ഡി, നി​മി​ഷ​പ്ര​സം​ഗം എ​ന്നി​വ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ മാ​നേ​ജ​റും റ​ഷീ​ദ​ലി എ​ല​ത്തൂ​ർ ക്യാ​പ്റ്റ​നു​മാ​യ ടീം ​ബ്ലൂ 20 പോ​യി​ൻ​റു​ക​ളോ​ടെ ര​ണ്ടാം സ്ഥാ​ന​വും, ഷാ​നി​ദ് ന​ന്തി മാ​നേ​ജ​രും അ​ബ്​​ദു​ർ​റ​ഹീം എ​ട​ക്ക​ര ക്യാ​പ്റ്റ​നു​മാ​യ ടീം ​വൈ​റ്റ് 19 പോ​യി​ൻ​റു​ക​ളോ​ടെ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ മാ​നേ​ജ​റും അ​ബ്​​ദു​ൽ ഹ​ഖ് മ​ട്ട​ന്നൂ​ർ ക്യാ​പ്റ്റ​നു​മാ​യ ഗ്രീ​ൻ ടീം 12 ​പോ​യി​ൻ​റു​ക​ളു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

സം​ഗ​മ​ത്തി​ൽ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​ർ​റ​ഊ​ഫ് അ​ൽ​ഹി​ക​മി ഉ​ൽ​ബോ​ധ​നം ന​ട​ത്തി. ജി​ദ്ദ ജാ​ലി​യാ​ത് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഉ​മ​ർ​കോ​യ മ​ദീ​നി, വി​സ്‌​ഡം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി ഐ​ക്ക​ര​പ്പ​ടി തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ജെ.​ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്ര​സാ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു.

ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ അ​മീ​ൻ മ​ദീ​നി, ഹാ​ഫി​ള് മി​ന​ൻ സി​ദ്ധീ​ഖ്, ഹാ​ഫി​ള് ജാ​സിം മു​ഹ​മ്മ​ദ് എ​ന്നി​വ​രും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ റാ​ഫി വ​ഴി​ക്ക​ട​വ്, എ​ഞ്ചി​നീ​യ​ർ അ​ഹ്സാ​ൻ, അ​ബ്​​ദു​ൽ ഗ​നി ചെ​മ്മ​നാ​ട്, ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, നി​യാ​സ് വാ​ഴ​ക്കാ​ട്, ഹാ​രി​സ് ത​റ​യി​ൽ എ​ന്നി​വ​രും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. ജെ.​ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റൗ​ന​ഖ് ഓ​ട​ക്ക​ൽ, അ​ബ്​​ദു​റ​ഷീ​ദ് ചേ​രൂ​ർ, ന​ബീ​ൽ പാ​ല​പ്പ​റ്റ, സ​ൽ​മാ​നു​ൽ ഫാ​രി​സ് ബാ​ലു​ശ്ശേ​രി, റ​ഫീ​ഖ് ഇ​രി​വേ​റ്റി എ​ന്നി​വ​രും വ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ തി​രൂ​ര​ങ്ങാ​ടി, റാ​ഫി മു​ഴ​പ്പി​ല​ങ്ങാ​ട്, ബ​ദ​റു​ദ്ധീ​ൻ ക​മ്പി​ൽ, റി​യാ​സ് തു​വ്വൂ​ർ, റി​യാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്ബാ​സ് പു​ൽ​പ്പ​റ്റ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - JDCC ‘Mahabba 2.0’ family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.