Posted On
date_range Updated On
date_range ജയപ്രകാശിെൻറ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
യാമ്പു: യാമ്പു നാഷണൽ പെട്രോ കെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ് ) ഉണ്ടായ തീപിടിത്തത്തിൽ മരിച്ച ജയപ്രകാശിെൻറ(38) മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. ഒക്ടോബർ മൂന്നിന് വൈകുന്നേരം ഉണ്ടായ അഗ്‌നിബാധയിലായിരുന്നു ജയപ്രകാശ് മരിച്ചത്. ചെന്നൈ സ്വദേശിയാണ്.ഒമ്പത് വർഷമായി മെയിൻറനൻസ് വിഭാഗത്തിൽ എൻജിനീയറായിരുന്നു. നടപടികൾ പൂർത്തിയാക്കി ജിദ്ദ വിമാനത്താവളം വഴി ചെന്നൈയിലെത്തിക്കുന്ന മൃതദേഹം സ്വദേശത്ത് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.