ഈജിപ്​ഷ്യൻ തുറമുഖത്തിന്​ നേരെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: വടക്കൻ ഈജിപ്തിലെ ദുമ്യാത് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തുകയും അതിനെത്തുടർന്ന് തീപിടുത്തം ഉണ്ടാവുകയും ചെയ്ത സംഭവത്തെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് ഈ കടുത്ത പ്രതിഷേധം അറിയിച്ചത്.

ഈജിപ്തി​െൻറ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും താൽപ്പര്യങ്ങളും ഉറപ്പുവരുത്തുന്നതിനുമായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.

ഇതോടൊപ്പം, കുവൈത്തിലും ജോർഡാനിലും ഇറാൻ നടത്തിയ അക്രമങ്ങളെയും സൗദി അതിശക്തമായി അപലപിച്ചു. വടക്കൻ കുവൈത്തിലെ ഒരു കമ്പനിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രസ്താവനയിലൂടെ രാജ്യം കടുത്ത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിനും കുവൈത്ത്​ ഭരണകൂടത്തിനും ജനങ്ങൾക്കും സൗദി അറേബ്യ അനുശോചനവും സഹതാപവും അറിയിച്ചു.

അന്താരാഷ്​ട്ര നിയമങ്ങളും അയൽപക്ക ബന്ധങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളും ലംഘിച്ചുകൊണ്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സഹോദര രാജ്യങ്ങളായ കുവൈത്തും ജോർഡാനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പ്രസ്താവനയിൽ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സൗദി അറേബ്യ, ഇറാ​െൻറ ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതി​െൻറ ആവശ്യകത എടുത്തുപറഞ്ഞു.

Tags:    
News Summary - ഈജിപ്​ഷ്യൻ തുറമുഖത്തിന്​ നേരെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.