റി​യാ​ദി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ശു​ദ്ധ ഊ​ർ​ജ​ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​ന്താ​രാ​ഷ്​​ട്ര ശു​ദ്ധ ഊ​ർ​ജ ദി​നം ആ​ച​രി​ച്ചു

റി​യാ​ദ്​: ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്ലീ​ൻ എ​ന​ർ​ജി ഡേ’ ​ആ​ച​രി​ച്ചു. റി​യാ​ദി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര ശു​ദ്ധ ഊ​ർ​ജ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. ശു​ദ്ധ​മാ​യ ഊ​ർ​ജ്ജ​ത്തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രെ പോ​രാ​ടു​ക, പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ച​ട​ങ്ങ്.

ബ​സീ​റ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ നാ​സ​ർ അ​ൽ സ​ഊ​ദ്, ഏ​ഷ്യ​ൻ അ​റ​ബ്​ ചേ​മ്പ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഇ​ൻ സൗ​ദി അ​റേ​ബ്യ ട്രേ​ഡ്​ ക​മീ​ഷ​ണ​ർ ഹ​രീ​സ് ഹ​നീ​ഫ, സൗ​ദി ക​നേ​ഡി​യ​ൻ ബി​സി​ന​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ദു​ലൈം, ബ​ർ​സാ​ൻ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ ജാ​ബി​ർ അ​ൽ മ​സ​ഊ​ദ്, ടെ​ക്​​നീ​യ​ൻ അ​റേ​ബ്യ ചെ​യ​ർ​മാ​ൻ ഹ​സ​ൻ മ​ൻ​സൂ​ർ ഫാ​ദ​ൽ അ​ൽ ബു​യ​ന​യി​ൻ, കെ​നി​യ, കോ​സോ​വോ, ഗാ​ബോ​ൺ, മ്യാ​ൻ​മ​ർ, ഉ​റു​ഗ്വെ, ചാ​ഡ്, സി​യ​റ ലി​യോ​ൺ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, ശു​ദ്ധ​മാ​യ ഊ​ർ​ജ്ജ​ത്തി​ലേ​ക്കു​ള്ള മാ​റ്റം, സു​സ്ഥി​ര വ്യാ​പാ​ര രീ​തി​ക​ൾ എ​ന്നി​വ​യും ച​ട​ങ്ങി​ൽ ച​ർ​ച്ച​യാ​യി. ഹ​രീ​സ് ഹ​നീ​ഫ​യെ ട്രേ​ഡ് ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്കു​ന്ന ച​ട​ങ്ങും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. ഏ​ഷ്യ​ൻ അ​റ​ബ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ബ​സീ​റാ ഗ്രൂ​പ്പ്, ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ടെ​ക്‌​നി​യോ​ൺ ഗ്രൂ​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - International Day of Clean Energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.