ഫൈ​സ​ൽ ത​മ്പാ​റ, റാ​സി കൊ​ല്ലം, യൂ​നു​സ് തു​വ്വൂ​ർ, ഷ​മീ​ർ ക​ണി​യാ​പു​രം, ഷ​മീ​ർ കൊ​ള​ത്തൂ​ർ

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​നീ മാ​ലി​ക്​ ബ്ലോ​ക്ക്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ ബ​നീ​മാ​ലി​ക് ബ്ലോ​ക്ക് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പൊ​തു​യോ​ഗ​ത്തി​ൽ റാ​സി കൊ​ല്ലം റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ രം​ഗ​ത്തു​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സോ​ഷ്യ​ൽ ഫോ​റം വ​ള​ൻ​റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യ​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്ത് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ഹ​ജീ​വി​ക​ൾ​ക്കു​വേ​ണ്ടി പ​ര​മാ​വ​ധി സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ച​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫൈ​സ​ൽ ത​മ്പാ​റ (പ്ര​സി.), റാ​സി കൊ​ല്ലം (സെ​ക്ര.), യൂ​നു​സ് തു​വ്വൂ​ർ (വൈ. ​പ്ര​സി.), ഷ​മീ​ർ ക​ണി​യാ​പു​രം, ഷ​മീ​ർ കൊ​ള​ത്തൂ​ർ (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റാ​ഫി ബീ​മാ​പ്പ​ള്ളി, ഷാ​ജി ഇ​ടു​ക്കി, ന​ജീ​ബ് ബീ​മാ​പ്പ​ള്ളി, മു​നീ​ർ പ​ത്ത​മ്പാ​ട് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.  

Tags:    
News Summary - indian social forum banee malik block committtee reformed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.