ടിഫ ഭാരവാഹികളും ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങളും
തബൂക്ക്: മേഖലയിലെ പ്രമുഖ ഇന്ത്യൻ കായിക സംഘടനയായ ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തബൂക്കിൽ പുതുതായി രൂപവത്കരിച്ച ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ടിഫ) ഭാരവാഹികൾക്ക് സ്വീകരണം നൽകി. മദീന റോഡിലുള്ള ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവിശ്യയിലെ കായിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
തബൂക്കിലെ എട്ടോളം ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബുകളുടെ ഏകോപനത്തിനായി അസോസിയേഷൻ നിലവിൽ വന്നത് കാൽപന്ത് പ്രേമികൾക്കും കളിക്കാർക്കും വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഷ്‌റഫ് ആലപ്പുഴ പ്രസ്താവിച്ചു. സൗദിയിലെ കൂടുതൽ മേഖലകളിലേക്ക് തബൂക്കിെൻറ ഫുട്ബാൾ ആവേശത്തെ എത്തിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഫ ഭാരവാഹികളായ ഫസൽ എടപ്പറ്റ, മുഹമ്മദ് ഷരീഫ് കാരക്കുന്ന്, ഇസ്മാഈൽ പുള്ളാട്ട്, ശുഐബ് പള്ളത്ത്, ജാഫർ കാരാട്ട് എന്നിവരും ഉപദേശക സമിതി അംഗങ്ങളായ ലാലു ശൂരനാട്, സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്സിക്യൂട്ടിവ് അംഗങ്ങളായ യാസർ അംരി, അലി, യാസർ, നൂറുദ്ധീൻ കണ്ണൂർ, ഷമീർ, ഫർഷാദ്, ഷാജഹാൻ കുളത്തൂപുഴ, യൂസുഫ് വളാഞ്ചേരി, മസ്ഉൗദ്, ഇസ്ഹാഖ്, ജംഷീർ, അലി തുടങ്ങിയവർ സംബന്ധിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് അംഗങ്ങളായ സരീസ് വെട്ടുപാറ, ഷഫീർ ആലപ്പുഴ, ഇർഷാദ് ഇസ്മാഈൽ, അർഷദ് മാനു, സിബിൻ ലാൽ, ബാദുഷ, അനൂപ്, ഷെഹ്ഷാദ്, നിസാം, ദുൽഫീഖർ, സഹർഷാ, സൽമാൻ നിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഫസൽ എടപ്പറ്റ സ്വാഗതവും കാദർ ഇരിട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.