സൗദി ദേശീയ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന് മടവൂര്‍, താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സാഹിത്യകാരന് കെ.പി. രാമനുണ്ണി, എം.എം. അക്ബർ എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സൗദി നാഷനല്‍ കമ്മിറ്റി 'മതം വിദ്വേഷമല്ല, വിവേകമാണ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിെൻറ ഉദ്ഘാടനം വെര്‍ച്വല്‍ സമ്മേളനമായി നടന്നു. കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് കെ.പി. രാമനുണ്ണി, താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കെ.എന്‍.എം. വൈസ് പ്രസിഡൻറ് ഡോ. ഹുസൈന് മടവൂര്‍, ഇസ്ലാഹി സെൻറര്‍ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് അബൂബക്കര്‍ മേഴത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, ട്രഷറര്‍ ഡോ. മുഹമ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാമ്പയിൻ പ്രമേയം നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ വിശദീകരിച്ചു. മത-ഭാഷ-വർഗ-വർണ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമയോടെയും സ്നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ഒരൊറ്റ ഇന്ത്യക്കാരെന്ന വികാരത്തില്‍ ജീവിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ ശിൽപികളുടെ ശ്രമങ്ങളിലൂടെ നാം നേടിയതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും.
ശാന്തിനിറഞ്ഞ ഇന്ത്യന്‍ ജീവിത സാഹചര്യത്തിന് ഇന്ന് ഭംഗം വന്നു കൊണ്ടിരിക്കുന്നു എന്നത് നാമെല്ലാം വേദനയോടെ കാണുന്നു. മതാധിഷ്ഠിത രാഷ്ട്രീയവും അന്യമതവിദ്വേഷവും കൈമുതലാക്കിയ പ്രതിലോമശക്തികളുടെ കൈകളിലാണ് ഇന്നത്തെ ഇന്ത്യ. എവിടെയും അശാന്തിയുടെ വിത്തിട്ടു മുളപ്പിക്കുകയും അതില്‍ നിന്ന് തങ്ങളുടെ സ്വാർഥതയുടെ ഫലം കൊയ്യുകയുമാണ് ഈ പ്രതിലോമകേന്ദ്രങ്ങളുടെ ലക്ഷ്യം. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ മൂന്നുമാസ കാലയളവിൽ സൗദിയിൽ നടക്കുന്ന കാമ്പയിെൻറ ഭാഗമായി സൗഹൃദ സമ്മേളനം, ചരിത്ര വെബിനാർ, ഇൻസ്റ്റൻറ് സന്ദേശങ്ങൾ, അഡ്വൈസറി പോസ്റ്ററുകൾ, ക്വാട്സ്, വെർച്വൽ സംഗമങ്ങൾ, ടേബിൾ ടോക്ക്, ഫാമിലി മീറ്റ് തുടങ്ങിയവ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നടക്കും. സൗദിയിലെ വിവിധ പ്രവിശ്യാതല ഉദ്ഘാടനങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.