ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ സം​ഘ​ത്തി​െൻറ ആ​ഗ​സ്റ്റ് മാ​സ​ത്തെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​മാ​സം ബി​ഷ, യാം​ബു, ത​ബൂ​ക്ക്, ന​ജ്‌​റാ​ൻ, അ​ബ​ഹ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. എ​ഴി​ന് വെ​ള്ളി ബി​ഷ​യി​ലെ ബി​ഷ ട​വ​റി​ലാ​ണ് ആ​ദ്യ സ​ന്ദ​ർ​ശ​നം.

21 ന് ​വെ​ള്ളി യാം​ബു ടൗ​ണി​ലെ ക​മേ​ഴ്ഷ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ് വ ​ഹോ​ട്ട​ലി​ലാ​ണ് സ​ന്ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 28ന് ​വെ​ള്ളി സം​ഘം ത​ബൂ​ക്കി​ലെ​യും ന​ജ്റാ​നി​ലെ​യും വി.​എ​ഫ്.​എ​സ് സെ​ന്റ​റു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. 29 ന് ​ശ​നി അ​ബ​ഹ വി.​എ​ഫ്.​എ​സ് സെ​ന്റ​റി​ലും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ന്ദ​ർ​ശ​നം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള അ​ത​ത് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തി​യ്യ​തി​യു​ടെ തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ https://services.vfsglobal.com/sau/en/ind/book-an-appointment എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ക്ക​ണം. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​പ്പോ​യി​ന്റ്മെ​ന്റ് ന​ൽ​കു​ക​യെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു വേ​ണം സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian Consular Team's August visit dates announced in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.