റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം
കൈമാറുന്നു
റിയാദ്: ക്ലേശമനുഭവിക്കുന്ന പ്രവാസികൾക്ക് അത്യാവശ്യസമയങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഏറ്റവും എളുപ്പത്തിൽ ഉപകാരപ്പെടത്തക്കരീതിയിൽ മാർഗനിർദേശങ്ങൾ ലഘൂകരിക്കാൻ പാർലമെന്റിലും പുറത്തും ഫലപ്രദമായ രീതിയിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നു എന്നുറപ്പ് വരുത്താനും ആവശ്യപ്പെടുന്ന നിവേദനം റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഷാഫി പറമ്പിൽ എം.പിക്ക് കൈമാറി.
കോടിക്കണക്കിന് രൂപ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കെട്ടിക്കിടക്കുന്ന സമയത്താണ്, ഒരു അത്യാവശ്യ നിയമസഹായത്തിന് പോലും നിയമക്കുരുക്കിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഒരു സഹായം ലഭിക്കാൻ, മറ്റു പ്രവാസികളെയും പ്രവാസി സംഘടനകളെയുമൊക്കെ ആശ്രയിക്കേണ്ടി വരുന്നത്.
നിലവിൽ ഇവിടെയുള്ള സംഘടനകൾക്കും മറ്റു പ്രവാസികൾക്കും സമയബന്ധിതമായി സഹായിക്കാൻ കഴിയാത്തത്ര തൊഴിൽനിയമ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിനാളുകളാണ്. അതുകൊണ്ടുതന്നെ ഏറ്റവും എളുപ്പത്തിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും ഫണ്ട് ലഭ്യത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ജില്ല പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അമ്പലക്കണ്ടി നിവേദനം കൈമാറി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം, ട്രഷറർ റാഷിദ് ദയ, ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര, ജില്ലാ ഭാരവാഹികളായ ലത്തീഫ് മടവൂർ, ഫൈസൽ പൂനൂർ, സൈദ് മീഞ്ചന്ത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.