ഖ​സീം ഗ​വ​ർ​ണ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ മി​ശ്​​അ​ൽ ബി​ൻ സ​ഊ​ദ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദി​നെ സ്വീ​ക​രി​ക്കുന്നു

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും ഖ​സീം ഗ​വ​ർ​ണ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ മി​ശ്​​അ​ൽ ബി​ൻ സ​ഊ​ദും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഖ​സീം ഗ​വ​ർ​ണ​റേ​റ്റ്​ ആ​സ്ഥാ​ന​ത്തെ​ത്തി​യ അം​ബാ​സ​ഡ​റെ ഗ​വ​ർ​ണ​ർ വ​ര​വേ​റ്റു. തു​ട​ർ​ന്ന്​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ചാ​വി​ധേ​യ​മാ​യി. ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തി​​ന്‍റെ ശ​ക്തി​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി​യും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഗ​വ​ർ​ണ​ർ​ക്ക്​ ന​ന്ദി പ​റ​ഞ്ഞു. ഖ​സീം പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന​ത്തെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു.

Tags:    
News Summary - Indian Ambassador visits Khaseem Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.