പ്രവാസി സാംസ്കാരിക വേദി തബൂക്ക് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കുട്ടികൾ ദേശഭക്തി ഗാനം ആലപിക്കുന്നു
Posted On
date_range Updated On
date_range 'പ്രവാസി' തബൂക്ക് സ്വാതന്ത്ര്യദിനാഘോഷം
തബൂക്ക്: പ്രവാസി സാംസ്കാരികവേദി തബൂക്ക് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സഹാബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് ഷമീർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
അലി (കെ.എം.സി.സി), ലാലു ശൂരനാട് (ഒ.ഐ.സി.സി), ജാഫർ (തബ്‌ലീഗ് ജമാഅത്ത്), ഫസൽ (ബ്ലാക്ക് ആൻഡ് വൈറ്റ്), ഹാഷിം (തനിമ), ഷാജഹാൻ (ഇന്ത്യൻ സോഷ്യൽ ഫോറം), സുലൈമാൻ (ഒ.ഐ.സി.സി) എന്നിവർ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ ഒത്തുചേരലിനെ നേതാക്കൾ പ്രശംസിച്ചു.
അത്തരം വേദികൾ രാജ്യത്തിന്റെ കൂട്ടായ്മക്ക് പ്രചോദനമാകട്ടെയെന്ന് ഏവരും ആശംസിക്കുകയും ചെയ്തു. ഫെൻസി സിറാജിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനം ആലപിച്ചു. നൗഫൽ കോഴിക്കോട് സ്വാഗതവും സിറാജ് എറണാകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.