ദു​ബൈ​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കു​വേ​ണ്ടി സൗ​ദി കെ.​എം.​സി.​സി രം​ഗ​ത്ത്​

റി​യാ​ദ്: സൗ​ദി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ദു​ബൈ​യി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി മു​ഖേ​ന കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, സ​ഹ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ചു. കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി, നോ​ർ​ക്ക സി.​ഇ.​ഒ എ​ന്നി​വ​ർ​ക്കും അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്​​ലിം​ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, കെ.​പി.​എ. മ​ജീ​ദ് എ​ന്നി​വ​ർ​ക്കും ക​ത്ത​യ​ച്ച​താ​യി കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് അ​റി​യി​ച്ചു. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തും. ഈ ​വി​ഷ​യം പ​ഠി​ച്ച് ഗൗ​ര​വ​പൂ​ർ​വം ഇ​ട​പെ​ടു​മെ​ന്ന് നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും അ​റി​യി​ച്ചു. കോ​വി​ഡ് മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ ഇ​ന്ത്യ, യു.​എ.​ഇ ഉ​ൾ​പ്പ​ടെ 20 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക​മെ​ന്നു പ​റ​യു​ന്നു​വെ​ങ്കി​ലും സ​മ​യ​പ​രി​ധി​യി​ല്ലാ​ത്ത യാ​ത്രാ​വി​ല​ക്ക് ആ​യ​തി​നാ​ൽ ഇ​ത് എ​ത്ര​ദി​വ​സം നീ​ളു​മെ​ന്ന കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ല്ല.

ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ട് വി​മാ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബൈ വ​ഴി സൗ​ദി​യി​ലെ​ത്താ​ൻ യാ​ത്ര​തി​രി​ച്ച കു​ടും​ബ​ങ്ങ​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് ഇ​തോ​ടെ ദു​ബൈ​യി​ൽ കു​ടു​ങ്ങി​യ​ത്. പാ​ക്കേ​ജ് ക​ഴി​യു​ന്ന​തോ​ടെ പെ​രു​വ​ഴി​യി​ലാ​കു​ന്ന ഇ​വ​രു​ടെ താ​മ​സ, ഭ​ക്ഷ​ണ, ചി​കി​ത്സ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ​ത് ഉ​ട​ൻ ചെ​യ്യ​ണ​മെ​ന്നാ​ണ് കെ.​എം.​സി.​സി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സൗ​ദി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​പ്ര​തീ​ക്ഷി​ത യാ​ത്രാ​വി​ല​ക്കി​ൽ​പെ​ട്ട് ദു​രി​ത​ത്തി​ലാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് ദു​ബൈ​യി​ൽ സൗ​ജ​ന്യ താ​മ​സ, ഭ​ക്ഷ​ണ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ സ​ർ​ക്കാ​റി​െൻറ​യും നോ​ർ​ക്ക​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും എം​ബ​സി​യു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ​ക്ക് ദു​ബൈ​യി​ൽ താ​ൽ​ക്കാ​ലി​ക യാ​ത്രാ​വി​ല​ക്ക് തീ​രു​ന്ന​തു​വ​രെ​യു​ള്ള താ​മ​സ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പാ​ട് ചെ​യ്യ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

യു.​എ.​ഇ​യി​ൽ താ​മ​സി​ക്കാ​നു​ള്ള വി​സി​റ്റി​ങ്​ വി​സ​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​പ​ക്ഷം സൗ​ജ​ന്യ​മാ​യി നീ​ട്ടി​ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണം. യാ​ത്രാ​വി​ല​ക്ക് അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന പ​ക്ഷം ഇ​ത്ത​രം യാ​ത്ര​ക്കാ​രെ ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വു​മു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​മാ​യി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ഷാ​ജി ആ​ല​പ്പു​ഴ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.