റിയാദ്​: സൗദി അറേബ്യയിൽ 161 പേർ​ കൂടി കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. 170​ പേർക്ക്​ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 3,65,099ഉം രോഗമുക്തരുടെ എണ്ണം 3,56,848ഉം ആയി. ആകെ മരണസംഖ്യ 6329 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1922 പേരിൽ 317 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 67, മക്ക 38, കിഴക്കൻ പ്രവിശ്യ 25, മദീന 22, ഹാഇൽ 5, നജ്​റാൻ 5, വടക്കൻ അതിർത്തി മേഖല 3, അസീർ 2, ജീസാൻ 1, തബൂക്ക്​ 1, ഖസീം 1.

Tags:    
News Summary - In Saudi Arabia, 161 more recovered from covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.