അ​റ​ഫാ സം​ഗ​മ​ത്തി​ൽ മ​ദീ​ന

മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാം ഡോ. ​അ​ലി അ​ൽ​ഹു​ദൈ​ഫി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

അ​റ​ഫ ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ഇ​മാം ഡോ. ​അ​ലി അ​ൽ​ഹു​ദൈ​ഫി

അ​റ​ഫ: ഹ​ജ്ജ് വേ​ള​യി​ൽ രാ​ഷ്​​ട്രീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ പ​ക്ഷ​പാ​ത​പ​ര​മാ​യ ആ​ഹ്വാ​ന​ങ്ങ​ളോ പാ​ടി​ല്ലെ​ന്ന് ഹ​റം ഇ​മാം ഡോ. ​അ​ലി അ​ൽ​ഹു​ദൈ​ഫി പ്ര​സ്താ​വി​ച്ചു. ഹ​ജ്ജി​െൻറ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​ട​ങ്ങാ​യ അ​റ​ഫാ സം​ഗ​മ​ത്തി​ൽ ഖു​തു​ബ (പ്ര​സം​ഗം) നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തീ​ർ​ഥാ​ട​ക​ർ പൂ​ർ​ണ​മാ​യും ശാ​ന്ത​ത​യും സൗ​മ്യ​ത​യും പാ​ലി​ക്ക​ണ​മെ​ന്നും തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പി​ന്തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഭ​ക്തി​യി​ലും അ​നു​സ​ര​ണ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ പ​വി​ത്ര​മാ​യ ആ​രാ​ധ​നാ​ക​ർ​മ​മാ​ണ് ഹ​ജ്ജ്. അ​ധാ​ർ​മി​ക​ത, ത​ർ​ക്ക​ങ്ങ​ൾ, രാ​ഷ്​​ട്രീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ, പ​ക്ഷ​പാ​ത​പ​ര​മാ​യ ചേ​രി​തി​രി​വു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം അ​ത് തി​ക​ച്ചും മു​ക്ത​മാ​ണ്. സ​ർ​വേ​ശ്വ​ര​ന് പൂ​ർ​ണ​മാ​യി കീ​ഴ​ട​ങ്ങു​ക​യും, പ്ര​വാ​ച​ക​ച​ര്യ​യെ ആ​ന്ത​രി​ക​മാ​യും ബാ​ഹ്യ​മാ​യും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ക​യു​മാ​ണ് ഹ​ജ്ജി​െൻറ യ​ഥാ​ർ​ത്ഥ ല​ക്ഷ്യം.

ഇ​സ്‌​ലാ​മി​െൻറ പ​ഞ്ച​സ്തം​ഭ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി അ​ല്ലാ​ഹു ഹ​ജ്ജി​നെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ശു​ദ്ധി​ക്കും ഉ​ട​മ്പ​ടി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യാ​ണ്. മു​സ്‌​ലിം​ക​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ഹ​ജ്ജ് വി​ളം​ബ​രം ചെ​യ്യു​ന്ന​ത്. പ​ര​സ്പ​ര സ​ഹ​ക​ര​ണം, കാ​രു​ണ്യം, ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​ക​ൽ എ​ന്നി​വ​യെ​ല്ലാം ഹ​ജ്ജി​െൻറ മ​ഹ​ത്താ​യ പു​ണ്യ​ങ്ങ​ളി​ൽ പെ​ട്ട​താ​ണെ​ന്നും ഇ​മാം ഓ​ർ​മി​പ്പി​ച്ചു. ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം ദൈ​വ​ഭ​യം പു​ല​ർ​ത്താ​നും സ​ൽ​ക​ർ​മ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് പ​ര​ലോ​ക ജീ​വി​ത​ത്തി​നാ​യി ഒ​രു​ങ്ങാ​നും തീ​ർ​ഥാ​ട​ക​രോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​ത്മാ​ർ​ഥ​മാ​യ ഏ​ക​ദൈ​വ വി​ശ്വാ​സ​ത്തി​െൻറ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ ഇ​മാം, ആ​രാ​ധ​ന​ക​ളു​ടെ ചൈ​ത​ന്യം കൈ​വ​രു​ന്ന​ത് ഹൃ​ദ​യ​ഭ​ക്തി​യി​ലൂ​ടെ​യാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. അ​റ​ഫാ ദി​ന​ത്തി​ൽ അ​ല്ലാ​ഹു ത​െൻറ ദാ​സ​ന്മാ​രെ ഓ​ർ​ത്ത് അ​ഭി​മാ​നം കൊ​ള്ളു​ന്ന​തി​നാ​ൽ, ഈ ​പു​ണ്യ​ദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കാ​ൻ തീ​ർ​ഥാ​ട​ക​ർ ശ്ര​ദ്ധി​ക്ക​ണം. പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഏ​റ്റ​വും ഉ​ത്ത​രം ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. കൂ​ടാ​തെ മി​നാ​യി​ലെ ദി​ന​ങ്ങ​ളി​ൽ ദൈ​വ​സ്മ​ര​ണ (ദി​ക്ർ) വ​ർ​ധി​പ്പി​ക്കാ​നും അ​ൽ​ഹു​ദൈ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​മാ​യ സ​ഞ്ചാ​ര​ത്തി​നും സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഭം​ഗം വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളും ഉ​ണ്ടാ​ക​രു​ത്. പൊ​തു​ന​ന്മ മു​ൻ​നി​ർ​ത്തി അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ എ​ല്ലാ തീ​ർ​ഥാ​ട​ക​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഹ​റം ഇ​മാം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Imam Dr. Ali Al-Hudhaifi in his Arafa sermon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.