മക്ക ശാറ അൽ ഹജ്ജ് മലയാളീസ് (എസ്.എച്ച്.എം) സംഘടിപ്പിച്ച ഇഫ്താർ സംഗമം
മക്ക: ജബൽ നൂർ റൂട്ടിലെ പ്രധാന വീഥിയായ ശാറ അൽ ഹജ്ജ് മലയാളീസ് (എസ്.എച്ച്.എം) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ശാറ അൽ ഹജ്ജ് മലയാളീസ്. അൻവർ വടക്കാങ്ങര റമദാൻ സന്ദേശം നൽകി. സാമൂഹ്യ സേവനരംഗത്ത് സജീവമാകാനും അടുത്ത വർഷങ്ങളിൽ വിപുല രീതിയിൽ നോമ്പുതുറയും മറ്റും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റിയാസ് അഴീക്കോട് സ്വാഗതവും ശിഹാബ് കുന്നുംപുറം നന്ദിയും പറഞ്ഞു. ഫൈസൽ മണ്ണാർക്കാട്, നൗഫൽ തൃത്താല, സാജിദ് പറമ്പത്ത് ചൊക്ലി, സിറാജ് ആലപ്പുഴ, നസീർ ചൊക്ലി, അബൂബക്കർ ഒലയമ്പാടി, സജ്ജാദ്, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.