ഹ​സ്സ​ൻ സ​ഖാ​ഫി നു​ച്ചി​യാ​ട്, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ പെ​രു​വ​ള്ളൂ​ർ, അ​ഹ്മ​ദ് ക​ബീ​ർ പെ​രു​മ​ണ്ണ

ജിദ്ദ: ഐ.സി.എഫ് ജിദ്ദ സെൻട്രൽ വാർഷിക കൗൺസിൽ 'കണക്ട് 2022' സമാപിച്ചു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി മുജീബ്റഹ്മാൻ എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് ഷാഫി മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. വിവിധ സമിതികളുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ സെൻട്രൽ സെക്രട്ടറിമാരായ മുഹമ്മദ് സഖാഫി ഉഗ്രപുരം, സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദ് അൻവരി കൊമ്പം, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, അബൂ മിസ്ബാഹ് ഐക്കരപ്പടി, അബ്ദുൽ ഗഫൂർ പുളിക്കൽ, യാസർ അറഫാത്ത്, ബഷീർ മാസ്റ്റർ പറവൂർ എന്നിവരും സാമ്പത്തിക റിപ്പോർട്ട് അഹ്മദ് കബീറും അവതരിപ്പിച്ചു. റിട്ടേണിങ്‌ ഓഫിസർമാരായ നിസാർ കാട്ടിൽ, മുഹമ്മദ് അലി വേങ്ങര എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ശേഷം സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മർകസ് അധ്യാപകനും ഐ.സി.എഫ് മുൻ നാഷനൽ ദഅവാ പ്രസിഡന്റുമായിരുന്ന മുഹ്‌യിദ്ദീൻ കുട്ടി സഅദി അൽ കാമിലി കൊട്ടൂക്കര അനുമോദന പ്രസംഗം നടത്തി. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ സ്വാഗതവും ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഹസ്സൻ സഖാഫി നുച്ചിയാട് (പ്രസി), സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ (ജന. സെക്ര), അഹ്മദ് കബീർ പെരുമണ്ണ (ഫിനാൻസ് സെക്ര). മറ്റു ഭാരവാഹികൾ: യഹിയ ഖലീൽ നൂറാനി (ഓർഗനൈസേഷൻ പ്രസി), ഹനീഫ പെരിന്തൽമണ്ണ (സെക്ര), മുഹ്‌യിദ്ദീൻ കുട്ടി സഖാഫി യൂനിവേഴ്‌സിറ്റി (ദഅവാ പ്രസി), യാസർ അറഫാത്ത് എ.ആർ.നഗർ(സെക്ര), അബ്ദുൾ റസാഖ് എടവണ്ണപ്പാറ (അഡ്മിൻ ആൻഡ് പി.ആർ. പ്രസി), മൻസൂർ അലി മാസ്റ്റർ മണ്ണാർക്കാട് (സെക്ര), മുഹമ്മദ് അൻവരി കൊമ്പം (വെൽഫെയർ ആൻഡ് സർവിസ് പ്രസി), അബൂ മിസ്ബാഹ് ഐക്കരപ്പടി (സെക്ര), മുഹ്‌സിൻ സഖാഫി അഞ്ചച്ചവടി (മീഡിയ ആൻഡ് പബ്ലിക്കേഷൻ പ്രസി), സക്കീർ കൊണ്ടോട്ടി (സെക്ര), അബ്ദുൽ കലാം അഹ്‌സനി കാരാത്തോട് (എജുക്കേഷൻ പ്രസി), അബ്ദുൽ ഗഫൂർ പുളിക്കൽ (സെക്ര), സുനീർ തങ്ങൾ കരിപ്പോൾ (എമിനൻസ് ഡയറക്ടർ), സമീർ ഗുരുവായൂർ, സ്വഫ്‌വ (ഐ.ടി കോഓഡിനേറ്റർ), ഹനീഫ കാസർകോട് (കോഓഡിനേറ്റർ). കൗൺസിലിൽ സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളെയും േപ്രാവിൻസ് കൗൺസിലർമാരെയും തിരഞ്ഞെടുത്തു.

ഐ.സി.എഫ് ഹായിൽ സെൻട്രലിന് പുതിയ നേതൃത്വം

ഹായിൽ: ഐ.സി.എഫ് ഹായിൽ സെൻട്രലിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഐ.സി.എഫ് ഹായിലിന്റെ വിവിധ ഏരിയകളിൽ യൂനിറ്റ് കമ്മിറ്റികൾ നിലവിൽ വന്നതിനുശേഷമാണ് ഹായിൽ സെൻട്രലിൽ പുതിയ കമ്മിറ്റി നിലവിൽ വന്നത്. പുനഃസഘടന നടപടികൾക്ക് ഐ.സി.എഫ് നാഷനൽ സർവിസ് പ്രസിഡന്റ് അബു സാലിഹ് മുസ്‍ലിയാർ നേതൃത്വം നൽകി. ജീവകാരുണ്യ മേഖലകളിൽ സേവന പ്രവർത്തനങ്ങൾ നടത്തിയ ഐ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കൗൺസിൽ വിലയിരുത്തി.


 ഹായിലിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വെൽഫെയർ സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ്മാനെ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. താജുൽ ഉലമ സ്ക്വയറിൽ നടന്ന ജനറൽ കൗൺസിൽ ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡൻറായി ബഷീർ സഅദി കിന്നിംഗാർ, ജനറൽ സെക്രട്ടറിയായി ബഷീർ നല്ലളം, ഫിനാൻസ് സെക്രട്ടറിയായി മുനീർ സഖാഫി എന്നിവരെ തെരഞ്ഞെടുത്തു.

ഐ.സി.എഫ് അൽബാദിയ സെക്ടർ ഭാരവാഹികൾ

ദമ്മാം: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ സെക്ടർ വാർഷിക കൗൺസിൽ സംഗമം ദമ്മാം ഡെൽറ്റ റെസിഡൻസിൽ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ഹാരിസ് ജൗഹരി ഉദ്‌ഘാടനം ചെയ്തു. പുനഃസംഘടനക്ക് സെൻട്രൽ എജുക്കേഷൻ സെക്രട്ടറി ഷക്കീർ മാന്നാർ നേതൃത്വം നൽകി. അഹ്മദ് നിസാമി, മജീദ് ചങ്ങനാശ്ശേരി, റഫീഖ് ചെമ്പോത്തറ, ജാഫർ സ്വാദിഖ് എന്നിവർ സംസാരിച്ചു.

മു​സ്ത​ഫ മു​ക്കൂ​ട്, ഫ​ഹ​ദ് പാ​പ്പി​നി​ശ്ശേ​രി, യൂ​സ​ഫ് പ​ഴ​ശ്ശി

ഭാരവാഹികൾ: മുസ്തഫ മുക്കൂട് (പ്രസി), ഫഹദ് പാപ്പിനിശ്ശേരി (ജന. സെക്ര), യൂസുഫ് പഴശ്ശി (ട്രഷ). അബ്ദുൽ കരീം മുസ്‌ലിയാർ, ഹുസൈൻ മദാഹിരി, അബ്ദുൽ റഷീദ് സഅദി, അബ്ദുൽ റഷീദ് പൊന്നാനി, ശരീഫ് മുസ്‌ലിയാർ, ഉസ്‌മാൻ കുറ്റിപ്പാല, മുഹമ്മദ് പുണ്ടൂർ, അബ്ദുൽ സത്താർ കൂരിക്കാർ, മൂസ കൊടിയത്തൂർ, അബ്ദുൽ സമദ് ചങ്ങനാശ്ശേരി എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

രണ്ടുദിവസത്തിൽ ഐ.സി.എഫ് വളന്റിയർമാർ നൽകിയത് 18 യൂനിറ്റ് രക്തം

റിയാദ്: രണ്ടു രോഗികൾക്കുവേണ്ടി രണ്ടുദിവസം കൊണ്ട് 18 പേർ രക്തം നൽകി മാതൃക കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സഫ്‌വ വളന്റിയർമാർ. റിയാദ് ശുമൈഷി ആശുപത്രിയിലും സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിലും അഡ്‌മിറ്റിലുള്ള രണ്ടുപേർക്ക് അടിയന്തരമായി രക്തം ആവശ്യമായി വന്നപ്പോഴാണ് ഐ.സി.എഫ് റിയാദ് സെൻട്രൽ സംഘടന സംവിധനം തുണയായത്. ശുമൈഷി ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് ആവശ്യമായ 25 യൂനിറ്റ് രക്തത്തിൽ 13 യൂനിറ്റ് രക്തവും നൽകിയത് ഐ.സി.എഫ് വളന്റിയർമാരാണ്. തൊട്ടടുത്ത ദിവസം സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിൽ രോഗിക്ക് ആവശ്യമായ അഞ്ചു യൂനിറ്റ് രക്തം നൽകാൻ സന്നദ്ധരായ മുഴുവൻ വളന്റിയർമാരെയും എത്തിക്കാനും സംഘടനക്ക് സാധിച്ചു. ഐ.സി.എഫ് സർവിസ് വിഭാഗം പ്രസിഡന്റ് ഇബ്രാഹിം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, സഫ് വ ടീം ലീഡർ ഷാജൽ മടവൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ICF Jeddah Central Annual Council New Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.