ഖമീസ് മുശൈത്ത് ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് ടൂർണമെൻറ് ജേതാക്കൾ
Posted On
date_range Updated On
date_range ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റിൽ ഐ.സി.സി ജേതാക്കൾ
അബ്ഹ: അസീറിലെ 16 ടീമുകളെ അണിനിരത്തി ഖമീസ് മുശൈത്തിലെ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് (ഐ.സി.സി) നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ സഭ ഇലവന അബ്ഹയെ പരാജയപ്പെടുത്തി ഐ.സി.സി ജേതാക്കളായി. പെരുന്നാൾ സുദിനത്തിൽ ഷേല്ലാൽ ഐ.സി.സി ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ടു ദിവസമായായിരുന്നു മത്സരം.വിജയികൾക്കുള്ള ട്രോഫി മാസ്കർ അൽ ജുനൂബ് പ്രതിനിധി നൗഷാദ് കൈമാറി.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ജൂബിലി റസ്റ്റാറന്റ് നൽകി. മാൻ ഓഫ് ദ ടൂർണമെന്റായി ഷെഫീഖ് പ്യാരിയും മാൻ ഓഫ് ദ മാച്ചായി ഷെഫീക്കും ബെസ്റ്റ് കീപ്പറായി അനുരാഗും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.