നിയമം ദുരുപയോഗം ചെയ്ത് സ്വദേശികളെ പിരിച്ചയക്കുന്നവര്‍ക്കെതിരെ നടപടി: സഹമന്ത്രി

റിയാദ്:  സ്വദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന പ്രവണത തടയാന്‍ സൗദിതൊഴിൽ നിയമത്തിൽ നിയമഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സഹമന്ത്രി അഹമദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി. എന്നാല്‍ നിയമം ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം സ്ഥാപനത്തി​െൻറ നിലനില്‍പിനെ ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തൊഴില്‍ മന്ത്രാലയത്തിന് ഉള്‍ക്കൊള്ളാനാവും. 
10 ശതമാനത്തിലധികം സ്വദേശികളെ ഒന്നിച്ച് പിരിച്ചുവിടുന്നത് കൂട്ട പിരിച്ചുവിടലായി പരിഗണിക്കുമെന്നും അത്തരം സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്. 
4000 ലധികം ജോലിക്കാരുള്ള ഭീമന്‍ കമ്പനികളില്‍ നിന്ന് 10 ശതമാനത്തിലധികം സ്വദേശികളെ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തെ മുന്‍കൂട്ടി വിവരമറിയിച്ചിരിക്കണമെന്നാണ് മന്ത്രാലയത്തി​െൻറ നിര്‍ദേശം. 
എന്നാല്‍ ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പിെന തന്നെ ബാധിക്കുന്ന സാഹചര്യത്തിലെ പിരിച്ചുവിടലിന് മന്ത്രാലയം എതിരല്ല. ഇത്തരം സാഹചര്യം തടയാന്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രാലയത്തിന് ഉദ്ദേശ്യമില്ല. ഏത് നിയമവും ദുരുപയോഗം ചെയ്യാനാവും. ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. 
പിരിച്ചുവിടുന്ന സാഹചര്യത്തില്‍ സ്വദേശി തൊഴിലാളിക്ക് തൊഴില്‍ നിയമമനുസരിച്ച് സേവനത്തില്‍ നിന്ന് പിരിയുമ്പോഴുള്ള ആനുകൂല്യം നല്‍കിയിരിക്കണം. ആദ്യത്തെ അഞ്ച് വര്‍ഷം ഓരോ വര്‍ഷത്തിനും ശമ്പളത്തി​െൻറ പകുതിയാണ് ആനുകൂല്യം. എന്നാല്‍ ഈ ആനുകൂല്യം രണ്ട് ശമ്പളത്തില്‍ കുറയരുതെന്നും നിബന്ധനയുണ്ട്.

Tags:    
News Summary - Humaidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.