Posted On
date_range Updated On
date_range മക്കക്കും ജിദ്ദക്കും നേരെ ഹൂതി മിസൈലാക്രമണ ശ്രമം സൗദി സൈന്യം തകർത്തു
ജിദ്ദ: മക്ക, ജിദ്ദ എന്നിവിടങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സൗദി സൈന്യം തകർത് തു. ത്വാഇഫിലാണ് മിസൈലുകൾ തകർത്തതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
< p>യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തന്നെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നു. മക്കയില്‍ നിന്നും 90 കിലോമീറ്റർ അകലെയുള്ള നഗരമാണ് ത്വാഇഫ്. നേരത്തെയും ത്വാഇഫിൽ ഹൂതി മിസൈൽ എത്തിയിരുന്നു.ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ അപകടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
മക്കയും ജിദ്ദയും ലക്ഷ്യമാക്കി 2017ലും ഹൂതി മിസൈലാക്രമണശ്രമമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.