വി​മാ​ന​ത്താ​വ​ള​ത്തി​നും എ​ണ്ണ​പ്പാ​ട​ത്തി​നും നേ​രെ​യു​ള്ള ഹൂ​തി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് അ​റ​ബ് ലോ​കം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മാ​ര​ക​മാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ അ​റ​ബ് ലോ​കം ഒ​ന്ന​ട​ങ്കം അ​പ​ല​പി​ച്ചു. സൗ​ദി പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ ചെ​റു​ക്കാ​ൻ യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ,ജോ​ർ​ദാ​ൻ,ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും അ​റ​ബ് ലീ​ഗും സൗ​ദി​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ 4 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത​പ​ര​മാ​യ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​നം കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​മെ​ന്ന് ‘മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ്’ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളി​ൽ അ​റി​യി​ച്ചു.

വ​ർ​ധി​ച്ചു​വ​രു​ന്ന ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും, ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്ന് ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച​ക്കി​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ല് ത​വ​ണ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്, സൗ​ദി​യി​ലെ സു​പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ​ലി​യൊ​രു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കിം​ഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സാ​ധാ​ര​ണ​ക്കാ​രു​ടെ വ്യോ​മ​യാ​ന സം​വി​ധാ​ന​ത്തി​നും പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്കും നേ​രി​ട്ടു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്ന് ഖ​ത്ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സൗ​ദി​യു​ടെ സു​ര​ക്ഷ, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ സു​ര​ക്ഷ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ലം​ഘി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത​ക്ക് ഭീ​ഷ​ണി​യു​മാ​ണെ​ന്ന് യു.​എ.​ഇ അ​പ​ല​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​രെ​യും ദേ​ശീ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ സൗ​ദി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ജോ​ർ​ദ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​യും വ്യോ​മ​ഗ​താ​ഗ​ത​ത്തെ​യും ല​ക്ഷ്യ​മി​ടു​ന്ന​തി​നെ ഈ​ജി​പ്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ഈ​ജി​പ്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​റ​ബ് ലീ​ഗി​ന്റെ അ​പ​ല​പ​നം

ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ അ​റ​ബ് ലീ​ഗും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, എ​ണ്ണ കേ​ന്ദ്ര​ങ്ങ​ൾ, സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ തു​ട​ർ​ച്ച​യാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് 'അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​യ ഒ​രു സ്ഥി​തി​വി​ശേ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ്' എ​ന്ന് അ​റ​ബ് ലീ​ഗ് പ്ര​സ്താ​വി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യ​വും, രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​വ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​റ​ബ് ലീ​ഗ് വീ​ണ്ടും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗും

വി​മാ​ന​ത്താ​വ​ള​ത്തി​നും എ​ണ്ണ​പ്പാ​ട​ത്തി​നും നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ മു​സ്ലീം വേ​ൾ​ഡ് ലീ​ഗ് അ​പ​ല​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​രെ​യും അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് മ​ത​പ​ര​മാ​യ ത​ത്വ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. സൗ​ദി​യു​മാ​യു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ-​ഇ​സ്സ, രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും അ​വി​ടെ​യു​ള്ള പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Houthi Drone Attacks Condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.