അബ്്ഹ: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സൗദി ടെലിവിഷന്‍ കാമറാമാന്‍ സഈദ് ബദവി. അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്്രിെൻറ ഒൗദ്യോഗിക യാത്രയില്‍ ഉള്‍പ്പെട്ടിരുന്ന സഈദ് മടക്കയാത്രയില്‍ സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് കരമാര്‍ഗം യാത്ര തിരിക്കുകയായിരുന്നു.
അമീറിെൻറ നിര്‍ദേശപ്രകാരം സഈദിെൻറ സീറ്റ് മഹായില്‍ മേയര്‍ മുഹമ്മദ് അല്‍മഹ്തമിക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് സഈദ് ഓര്‍ക്കുന്നു. ഏഴ് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ തിരിച്ചുള്ള യാത്ര കരമാര്‍ഗം വാഹനത്തിലാക്കാമെന്ന് സഈദ് ബദവി തീരുമാനിക്കുകയായിരുന്നു. മഹായില്‍ മേയര്‍ക്ക് ചില പദ്ധതികള്‍ പരിചയപ്പെടുത്താന്‍ അമീര്‍ മന്‍സൂര്‍ ഉദ്ദേശിച്ചിരുന്നതിനാലാണ് മുഹമ്മദ് അൽമഹ്തമി തിരിച്ചുള്ള യാത്രയില്‍ തന്നോടൊപ്പം യാത്ര ചെയ്യണമെന്ന് അമീര്‍ താല്‍പര്യപ്പെട്ടത്. ഇതറിഞ്ഞ് സഈദ് ബദവി സംഘത്തില്‍ നിന്ന് വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സൗദി ടെലിവിഷനില്‍ കാമറാമാനാണ് സഈദ് അമീര്‍.
വാഹനത്തില്‍ തിരിച്ചുവരുന്ന സംഘത്തോടൊപ്പം ചേര്‍ന്ന് അസീറിലെത്തുന്നതിന് മുമ്പായി ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. അമീര്‍ മന്‍സൂര്‍ സദാ പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാവരെയും സ്വീകരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്ന് സഈദ് ബദവി ഓര്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.