റിയാദിൽ ഹെലിക്കോപ്റ്റർ തകർന്ന് യു.എസ്​ പരിശീലകൻ മരിച്ചു

റിയാദ്: റിയാദിൽ നാഷനൽ ഗാർഡ് പരിശീലനത്തിനിടെ ഹെലിക്കോപ്റ്റർ തകർന്ന് അമേരിക്കൻ പരിശീലകൻ മരിച്ചു. റിയാദ് നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് ഖാസം അൽ ആൻ എയർപോർട്ടിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്​. നാഷനൽ ഗാർഡിലെ പരിശീലകനായ പോൾ റീഡി എന്ന കോച്ചാണ് മരിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്വദേശിയായ ട്രെയിനി പൈലറ്റ് ഹിഷാം ബിൻ അബ്ദുൽ അസീസ് അൽ ശൈഖ് പരിക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹം കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്.

Tags:    
News Summary - helicopter accident-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.