ജിസാനിൽ കനത്ത കാറ്റും മഴയും

ജിസാൻ: ജിസാനിൽ കഴിഞ്ഞ ദിവസം വേകുന്നേരം വീശിയടിച്ച കാറ്റിലും മഴയിലും മേഖലയിലെ സാധാരണ ജീവിതം സ്തംഭിച്ചു. എങ്കിലും കനത്ത ഇടിമിന്നലോടെ എത്തിയ മഴ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ ചൂടിന് ആശ്വാസമായി.

ജിസാനിലെ സനയ്യ, കോർണിഷ്, ഹയ്യുസഫ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സബിയ സാമ്‌ത, ബെയിഷ് ദായിർ എന്നിവിടങ്ങളിൽ പെരുന്നാൾ ദിവസം മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. പെരുന്നാൾ അവധിക്കാലം ജിസാനിൽ ആഘോഷിക്കാൻ എത്തിയവർക്ക് ഈ മഴ അനുഗ്രഹമായി.

കനത്ത ചൂട് കാലവസ്ഥയുള്ള ഫർസാൻ ദ്വീപ് സന്ദർശിക്കാൻ മലയാളികളടക്കം നിരവധി പേർ എത്തിയിരുന്നു. കോവിഡ് മൂലം കഴിഞ്ഞ ദിവസങ്ങൾ വരെയും വിദേശികൾക്ക്  ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തയിരുന്നു. മേഖലയിൽ ജനങ്ങൾക്കും മറ്റുമുള്ള സുരക്ഷിതത്വത്തിന് വേണ്ട എല്ലാ മുൻകരുതലുകളും സിവിൽ ഡിഫൻസ് എടുത്തിട്ടുണ്ടെന്ന്  മന്ത്രാലയ വക്താവ് കാപ്റ്റൻ മുഹമ്മദ് ബിൻ യഹ്‌യ അൽ ഗംധി പറഞ്ഞു.

ഏകദേശം 100 ൽ അധികം വീടുകളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അൽ അഹദിൽ ഒരു വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂര മറിഞ്ഞു വീണു. ആളപായം ഒന്നും ഉണ്ടായില്ല. അൻപതോളം വാഹനങ്ങളും വെള്ളക്കെട്ടിൽ കേടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കനത്ത കാറ്റും മഴയും ഇനിയും ഉണ്ടാകാൻ സാദ്യതയുള്ളതുകൊണ്ടു താഴ്വരകൾ, അണക്കെട്ടുകൾ എന്നിവ സന്ദർശിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം ഉണർത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.