അക്ബർ മുഹമ്മദ്

ഹൃദയാഘാതം: കാസർകോട് സ്വദേശി അൽഖോബാറിൽ മരിച്ചു

അൽഖോബാർ: ഹൃദയാഘാതത്തെത്തുടർന്ന് കാസർകോട് സ്വദേശി അൽഖോബാറിൽ മരിച്ചു. മഞ്ചേശ്വരം ഹോസങ്കടി സ്വദേശി കൊമ്മറ ഹൗസിൽ അക്ബർ മുഹമ്മദ് (53) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെ താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്.

25 വർഷത്തിലേറെയായി അൽഖോബാറിൽ പുസ്തകശാല നടത്തിവരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിന് തത്കാൽ സംവിധാനത്തിൽ പാസ്പോർട്ട് പുതുക്കുന്നതിനായി ഞായഞാഴ്ച നേരിട്ട് റിയാദ് എംബസിയിൽ പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.

വി.എഫ്.എസിൽ നിന്നും അപ്പോയ്മെന്റ് തീയതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാതെ നീണ്ടുപോവുകയായിരുന്നു. മുഹമ്മദ്, ആയിഷാമ്മ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി അൽഖോബാർ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് നേതൃത്വം നൽകിവരുന്നു.

Tags:    
News Summary - Heart attack: Kasaragod native died in Al Khobar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.